പെരുങ്കളിയാട്ടങ്ങള്‍നാടിന്റെ നല്ല ചരിത്രം അടയാളപ്പെടുത്തണം: ഡിവൈഎസ്പി

നീലേശ്വരം : നാടിന്റെ നന്മയെ ചേര്‍ത്ത് പിടിക്കുന്നതാകണം ഓരോ പെരും കളിയാട്ടങ്ങമെന്നും നാടിന്റെ നല്ല ചരിത്രം ബാക്കിയാക്കുന്ന തരത്തില്‍ ആകണം കളിയാട്ടങ്ങളുടെ സമാപനമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്. പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കളിയാട്ടത്തിന് എത്തുന്ന ഓരോരുത്തരും സ്വയം സമര്‍പ്പിത സംഘാടകരാകണമെന്നും അദ്ദേഹം പറഞ്ഞു. പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ എ വി കൃഷ്ണന്‍ അധ്യക്ഷനായി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, ജനറല്‍ കണ്‍വീനര്‍ പി രമേശന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍, കണ്‍വീനര്‍ കെ രഘു,പി.വിസുജിത്ത് കുമാര്‍,മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സേതു ബങ്കളം, പി.രമേഷ് കുമാര്‍, പി ഗോപീകൃഷ്ണന്‍, സി എച്ച് യശോദ, ബാബു മണിയൂര്‍, പി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍സംബന്ധിച്ചു.

error: Content is protected !!