പറക്കളായി: ശ്രീ മുളവന്നൂര്‍ ഭഗവതീ ക്ഷേത്ര ഒറ്റത്തിറ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കഴകംകലാ സാംസ്കാരിക സമിതിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരസഭ സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ നിര്‍വ്വഹിച്ചു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വിശ്വനാഥന് മലയാക്കോള്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ ഭരണസമിതി അംഗങ്ങളെയും കലാ- സാംസ്ക്കാരിക സമിതി അംഗങ്ങളെയും, വിവിധ സാമുഹിക , സാഹിത്യ, കലാ-കായിക സാംസ്ക്കാരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെയും ചടങ്ങില്‍ വെച്ച് ആദരിച്ചത്. അഖില കേരള യാദവസഭ സംസ്ഥാന പ്രസിഡന്റ് ശിവരാമന് മേസ്ത്രി, ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം രക്ഷാധികാരി വി. മാധവന്‍നായര്‍ കാഞ്ഞങ്ങാട്, ബാത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്ര കഴകം സെക്രട്ടറി ബിജു ബാത്തൂര്‍,പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു അഞ്ചാംവയല്‍ , ഭരണസമിതി സെക്രട്ടറി ബി.മനേഷ് ചേമന്തോട്, കാനത്തില്‍ കണ്ണന്, യു.എ.ഇ കൂട്ടായ്മ ജോയിന്റ് സെക്രട്ടറി അജയന് കൊച്ചി , മാതൃസമിതി സെക്രട്ടറി ഗീത ബാട്ടടുക്കം എന്നിവര്‍ സംസാരിച്ചു.കലാ സാംസ്കാരിക സമിതി പ്രസിഡന്റ് കെ.വിജയന് മുളവന്നൂര്‍ സ്വാഗതവും സെക്രട്ടറി ഉമേശന്മുളവന്നുര് നന്ദിയുംപറഞ്ഞു. പരപ്പ ബാലന് മാസ്റ്ററുടെ കാര്‍മ്മികത്വത്തില്‍ സര്‍വ്വ ഐശ്വര്യ വിളക്കുപൂജയുംനടന്നു.
ശ്രീ മുളവന്നൂര്‍ ഭഗവതീ ക്ഷേത്ര ഒറ്റത്തിറ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കഴകംകലാ സാംസ്കാരിക സമിതിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരസഭ സംഘടിപ്പിച്ചു
