പെരിയ : ജി.എച്ച്.എസ്.എസ് പെരിയ 1995-96 പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വേര്‍പിരിയാത്തിടവും,ബ്‌ളഡ് ഡോണേഴ്‌സ് കേരള കാസര്‍ഗോഡ് ജില്ലാ കമ്മറ്റിയും , കാസര്‍ഗോഡ് ബ്‌ളഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപമുള്ള പുല്ലൂര്‍-പെരിയ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദന്‍ രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്തൂ. രാജേന്ദ്രന്‍ വെളുത്തോളി, ജയന്‍ ബിഡികെ എന്നിവര്‍ സംസാരിച്ചു. വേര്‍പിരിയാത്തിടം പ്രസിഡന്റ് രതീഷ് മഠത്തിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സെക്രട്ടറി പ്രസീത പാക്കം സ്വാഗതവും ,ജോയന്റ് ട്രഷറര്‍ ഷാജു മഠത്തില്‍ നന്ദിയും പറഞ്ഞു . നൂറ്റിഇരുപതോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ബി.ഡി.കെയുടെ കാസര്‍കോട് ജില്ലാ പ്രതിനിധികളായ ജയന്‍,രതീഷ്,സുകേഷ്, മനോജ് , ബ്‌ളഡ് ബാങ്ക് അധികൃതരായ ഡോക്ടര്‍ സൗമ്യ, മെഡിക്കല്‍ ഓഫീസര്‍ സ്വാതി വേര്‍പിരിയാത്തിടത്തിന്റെ ഹേമ ,മനോജ് ,രതീഷ്,പ്രസീത,വിനീഷ് ,സതീശന്‍, ഷാജു, സുരേഷ്, സുനിത, മുകുന്ദന്‍, ഗീത, ശാന്തിനി, രാജേഷ് , അശോകന്‍ , സജീഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി
പെരിയ 1995-96 പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വേര്‍പിരിയാത്തിടം രക്തദാനക്യാമ്പ് നടത്തി
