പ്രഥമ കലാകണ്‍മണി പുരസ്‌കാരം സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന് സമ്മാനിച്ചു

പുല്ലൂര്‍ :പ്രേം നസീറിന്റെ ഓര്‍മ്മകളും ചലച്ചിത്ര ജീവിതവും പകര്‍ന്ന പകല്‍ സമ്മാനിച്ച് പുല്ലൂരില്‍ പ്രേം നസീര്‍ അനുസ്മരണത്തിനും അനുബന്ധ പരിപാടികള്‍ക്കും സമാപനം. വണ്ണാര്‍ വയല്‍ അഡ്വ.പി.കൃഷ്ണന്‍ നായര്‍ സ്മാര ഗ്രന്ഥാലയത്തില്‍ പ്രേം നസീര്‍ ഇതിഹാസം കള്‍ച്ചറല്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

ഫാന്‍സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ കലാകണ്‍മണി പുരസ്‌കാരവും പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന് അഡ്വ. സി എച്ച് കുഞ്ഞമ്പു എം എ ല്‍ എ സമ്മാനിച്ചു. കര്‍ണാടകയിലെ
കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോയി ത്രിവേണി യാണ് ക്യാഷ് പ്രൈസും ശില്പവും ഒരുക്കിയത്.
ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ വരച്ച പ്രേം നസീറിന്റെ ഛായാചിത്രം എം.എല്‍.എ അനാഛാദനം ചെയ്തു. ഫാന്‍സ് അസോസിയേഷ രക്ഷാധികാരി പി. സുന്ദരന്‍, സംസ്ഥാന പ്രസിഡന്റ് ഇടവ സാഗര്‍, എം.കെ. മത്തായി, ജോളി തോമസ്, ഡോ. പ്രകാശ് ,അശോകന്‍വെള്ളിക്കോത്ത്, ശ്യാമളസുന്ദരന്‍, ദേവദാസ് , ജയപ്രകാശ്, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രനെ ആദരിച്ചു കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി . ടി. ഉത്തംദാസ്, സി.എച്ച് കുഞ്ഞമ്പു എം എല്‍.എ, ജോയി ത്രിവേണി , ഇടവ സാഗര്‍, പി.സുന്ദരന്‍, പി.പത്മനാഭന്‍ ,രാജേന്ദ്രന്‍ പുല്ലൂര്‍, ആശിര്‍വാദ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയി ച്ച് വിവിധ ചടങ്ങുകളിലൂടെ ആദരിച്ചു.

ഇതിഹാസ നടന്‍ പ്രേം നസീറിന്റെ സ്മാരകം ഒരുക്കാന്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പ്രഖ്യാപിച്ചത് സദസ്സ് കയ്യടികളോടെ സ്വീകരിച്ചു. അനു രത്‌നാകരന്‍, ജോളി തോമസ്, വി സുരേന്ദ്രന്‍ കേളോത്ത്, അനില്‍ പുളിക്കാല്‍, മാടിക്കാല്‍ നാരായണന്‍, രാജന്‍ വിഷ്ണുമംഗലം ബിജുമൊട്ടമ്മല്‍ പി.വി.ശ്യാമള, മഞ്ജു നാരായണന്‍, നിഷകരിമ്പു വളപ്പില്‍, വിജയന്‍ സുവര്‍ണമൊട്ട ,ബാബുരാജ് വണ്ണാര്‍ വയല്‍ , രാജകൃഷ്ണന്‍ ,രാജന്‍ വിഷ്ണുമംഗലം ,വി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ വി.സുധീര്‍ ബാബു, വിദ്യാഭ്യാസ മേഖലയിലെ പ്രതിഭകളായ ദര്‍ശന്‍ എസ് നമ്പ്യാര്‍, നിരഞ്ജന്‍ എന്നിവരെ അനുമോദിച്ചു. വിധുവിജയ് പ്രേംനസീറിന്റെ ഛായാചിത്രം വരച്ച് കൈമാറി.
ഗ്രന്ഥാലയത്തിലെ പുസ്തക നിധിയിലേക്ക് കൊച്ചിന്‍ റിഫനറൈസിലെ പി. എ സജുവും അമേരിക്കന്‍ വ്യവസായി വി.വി. ജയന്‍ പയ്യന്നൂരും, ചെന്നൈ ക്രസന്റ് യൂണിവേഴ്‌സിറ്റിയിലെ സുര്‍ജിത്ത് കൊല്ലം എന്നിവര്‍ നല്‍കിയ സാമ്പത്തിക സഹായങ്ങള്‍ ഇ.പി.ശ്രീധരന്‍ നമ്പ്യാര്‍ കൈമാറി.കര്‍ണാടകയിലെകൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രസിഡന്റ് എം.കെ. മത്തായിയും സഹായം കൈമാറി. തുടര്‍ന്ന് നീലാംബരി മ്യൂസിക് ക്ലബ്ബിന്റെ ഗാനാര്‍ച്ചനയും, നാദക്കോട്ട് കഴകം ഭഗവതി ക്ഷേത്രം മാതൃസമിതിയുടെ പൂരക്കളിയുംഅരങ്ങേറി

error: Content is protected !!