കാഞ്ഞങ്ങാട് : ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ 28 ആം സംസ്ഥാന സമ്മേളനം ഫെബ്രുവരി 13, 14, 15 തീയതികളില്‍ കാഞ്ഞങ്ങാട് നടക്കും. സമ്മേളനത്തിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനുള്ള രണ്ട് ജാഥകള്‍ ഫെബ്രുവരി 11ന് ) നാളെ തുടക്കം കുറിക്കും. സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി രിക്കുന്നതായി സംഘാടക സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 13ന് 10 മണിക്ക് സമ്മേളനത്തോടനുബന്ധിച്ചുള്ള സംസ്ഥാന കമ്മിറ്റി യോഗം കാഞ്ഞങ്ങാട് എംഎന്‍ സ്മാരകത്തില്‍ ചേരും.
തുടര്‍ന്ന് കയ്യൂര്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി എ നായര്‍ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി രാജന് സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനായള്ള പതാക കൈമാറും. എ കെ എസ് ടി യു സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ എസ് ഷിജു കുമാര്‍ ജാഥാ ലീഡറും എ കെ എസ് ടി യു സംസ്ഥാന കൗണ്‍സില്‍ അംഗം എ കെ സുപ്രഭ ഡെപ്യൂട്ടി ലീഡറും എ സജയന്‍ ജാഥ മാനേജരുമായ പതാകജാഥ വൈകുന്നേരം 3 മണിയോടെ കാഞ്ഞങ്ങാട് എത്തും. പെരുമ്പള ഇ കെ മാസ്റ്റര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ബാനര്‍ ജാഥ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കൃഷ്ണന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി ഭാര്‍ഗവിക്ക് കൈമാറും. എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി ശശിധരന്‍ കല്ലേരി ജാഥാ ലീഡറും സംസ്ഥാന കൗണ്‍സില്‍ അംഗം കെ സുനില്‍കുമാര്‍ ഡെപ്യൂട്ടി ലീഡറും ടി എ അജയകുമാര്‍ ജാഥ മാനേജരുമായ ബാനര്‍ ജാഥ മൂന്നു മണിയോടെ കാഞ്ഞങ്ങാട് നഗരത്തിലെത്തും. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥ അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം പി കുഞ്ഞികൃഷ്ണന്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയും ആയ എം കുമാരന് കൈമാറും. എ കെ എസ് ടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ സുനില്‍കുമാര്‍ ജാഥാ ലീഡറും രാജേഷ് ഓള്‍നടിയന്‍ ഡെപ്യൂട്ടി ലീഡറും പി രാജഗോപാലന്‍ ജാഥ മാനേജരുമായ കൊടിമരജാഥ മൂന്നു മണിയോടെ കാഞ്ഞങ്ങാട് നഗരത്തിലെത്തും. കൊടിമര ബാനര്‍ പതാകജാഥകള്‍ വൈകുന്നേരം 3 മണിയോടെ കാഞ്ഞങ്ങാട് നോര്‍ത്ത്
കോട്ടച്ചേരി പരിസരത്ത് സംഗമിക്കും. തുടര്‍ന്ന് നഗരം ചുറ്റുന്ന വന്‍ പ്രകടനത്തോടെ സഖാക്കള്‍ പുതിയ കോട്ട പൊതു സമ്മേളന നഗരിയില്‍ എത്തിച്ചേരും. വൈകുന്നേരം 4. 30ന് കാഞ്ഞങ്ങാട് പൊതുസമ്മേളനം നടക്കുന്ന ഇ കെ മാസ്റ്റര്‍ നഗറില്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സി പി ബാബു പതാക ഉയര്‍ത്തും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനവും പി ആര്‍ നമ്പ്യാര്‍ പുരസ്‌കാര സമര്‍പ്പണവും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും രാജ്യസഭാ എംപിയുമായ പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. എ കെ എസ് ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒക്കെ ജയകൃഷ്ണന്‍ മാസ്റ്റര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പി ആര്‍ നമ്പ്യാര്‍ സ്മാരക പുരസ്‌കാരം പന്ന്യന്‍ രവീന്ദ്രന്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് സമര്‍പ്പിക്കും.
14ന് രാവിലെ 10 മണിക്ക് മാണിക്കോത്ത് എടതാട്ടില്‍ മാധവന്‍ മാസ്റ്റര്‍ നഗറില്‍ എ കെ എസ് ടി യു സംസ്ഥാന പ്രസിഡണ്ട് കെ കെ സുധാകരന്‍ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിനു തുടക്കം കുറിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ ഈ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവിധ സബ് കമ്മിറ്റി തെരഞ്ഞെടുപ്പ് , പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം, റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച, മറുപടി എന്നി വ നടക്കും.വൈകിട്ട് മൂന്നിന് തുടങ്ങുന്ന യാത്രയയപ്പ് സമ്മേളനം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും എംപിയുമായ പി പി സുനീര്‍ ഉദ്ഘാടനം ചെയ്യും. എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജോര്‍ജ് രത്‌നം എം എല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 8 30 ന് കലാപരിപാടികള്‍ നടക്കും.
ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി എം വിനോദ് അധ്യക്ഷത വഹിക്കും. ഉച്ചഭക്ഷണത്തിനുശേഷം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കല്‍ തുടങ്ങിയ ചടങ്ങുകളോടെ സമ്മേളനത്തിന് സമാപനം കുറിക്കും.
പത്രസമ്മേളനത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടി സി.പി ബാബു , എ.കെ.എസ് ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന്‍ , സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മനാഭന്‍, ജില്ലാ പ്രസിഡന്റ് രാജീവന്‍ എം.ടി, ജില്ലാ സെക്രട്ടറി വിനയന്‍ കല്ലത്ത്, ജില്ലാ ട്രഷറര്‍ സുനില്‍ കരിച്ചേരി, മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഒ. പ്രതീഷ് എന്നിവര്‍സംസാരിച്ചു.
