കാഞ്ഞങ്ങാട് : കാസര്‍കോട് സിനിമാസ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയായി രഞ്ജിരാജ് കരിന്തളം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു . ഹോസ്ദുര്‍ഗ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍
ശ്രീജിത്ത് പലേരി (രക്ഷാധികാരി),പ്രസാദ് യാദവ് (പ്രസിഡണ്ട്), നിഷാന്ത് തലയടുക്കം (ട്രഷറര്‍),നാരായണന് മൂത്തല്‍,സുരേഷ് ബേക്കല്‍ (വൈസ് പ്രസിഡണ്ടുമാര്‍)വിനോദ്കണ്ണോല്,അനീഷ് ചായ്യോത്ത് (ജോ.സെക്രട്ടറിമാര്‍) ചന്ദ്രന് ആറങ്ങാടി, ഹാരിസ്,പത്മനാഭന്മുന്നാട്,ഗോകുല്‍ ,സജിത് കുമാര്‍, സുമേഷ് എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
കാസര്‍കോട് ജില്ലയിലെ മുഴുവന്‍ കലാകാരന്മാരേയും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒരു കുടക്കീഴില് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും സംഘടനയില്‍ അംഗങ്ങളായവര്‍ക്ക് സിനിമാ സീരിയല്‍ രംഗങ്ങളില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും, ചെറിയ ചിലവില്‍ കാസര്‍കോട് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുവെന്നും, ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ രഞ്ജിരാജ് കരിന്തളം, രക്ഷാധികാരിയായി ചുമതലയേറ്റ ശ്രീജിത്ത്പലേരി,ട്രഷറര്‍ നിഷാന്ത് തലയടുക്കം എന്നിവര്‍ പറഞ്ഞു.
കാസര്‍കോട് സിനിമാസ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയായി രഞ്ജിരാജ് കരിന്തളം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
