സി എച്ച് എന്ന രണ്ടക്ഷരം ഇനി പടന്നാക്കാടിന് ഓര്‍മ്മ മാത്രം……

പടന്നക്കാട്ടെ പൗര പ്രമുഖന്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ മുന്‍നിര നേതാവ് , കാസര്‍കോട് ജില്ലാ പിറവി എടുക്കുന്നതിനു മുന്‍പ് കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി അംഗം, ആദ്യ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹി,കാഞ്ഞങ്ങാട് മണ്ഡലം, മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റികളില്‍ നേതൃ നിലയില്‍ പ്രവര്‍ത്തനം പടന്നക്കാട് ശാഖ മുസ്ലിം ലീഗ് ദീര്‍ഘകാലം പ്രസിഡന്റ് ,മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ നേതാകളുമായി അടുത്ത ബന്ധം,കാഞ്ഞങ്ങാട് സംയുക്ത ജമാഅത് മുന്‍ വൈസ് പ്രസിഡന്റ്, നീലേശ്വരം റേഞ്ച്, നീലേശ്വരം മര്‍കസ് തുടങ്ങിയവയില്‍നേതൃത്വം, പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത് കമ്മിറ്റി ദീര്‍ഘ കാലം പ്രസിഡന്റ്, മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ഭാരവാഹി, നീലേശ്വരം മാര്‍ച്ചെന്റ് അസോസിയേഷന്‍, പടന്നക്കാട് മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി,പടന്നക്കാട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്റര്‍ തുടങ്ങിയ നിരവധി രാഷ്ട്രീയ, മത സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിര സാന്നിധ്യം.

പഠനം കഴിഞ്ഞ ശേഷം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി ജോലിക്ക് കയറി.അവിടന്ന് രാജി വെച്ച് കൊണ്ട് നീലേശ്വരം അരി വ്യാപാരിയായി, പിന്നീട് റെസ്റ്റോറന്റ് മേഖലയിലേക്ക് കടന്ന സി എച്ച് തന്റെ രാഷ്ട്രീയ ജീവിതത്തിനപ്പുറം കാരുണ്യം മേഖലയില്‍ കൂടുതല്‍ ഊന്നാല്‍ നല്‍കി.നാട്ടിലെയും സമീപ പ്രദേശത്തെയും മസ്ജിദ് നിര്‍മ്മാണം, പുനനിര്‍മ്മാണം പ്രവര്‍ത്തികള്‍ക്ക് ഉദാരമായി സംഭാവന നല്‍കുകയും,സംഭവനകള്‍ക്കോ മറ്റു സഹായത്തിനോ ചെന്നാല്‍ ഒരിക്കലും വെറും കൈയ്യോടെ തിരിച്ചയക്കാത്ത സി എച്ച് എന്ന സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി ഇനി ഓര്‍മ മാത്രം…
ഭാര്യ:കുഞ്ഞാമിന ഏക മകള്‍:റസിയ, മരുമകന്‍:സഫര്‍ മെട്ടമ്മല്‍(റിട്ട. കെ.എസ്.ആര്‍.ടി.സി റീജണല്‍ മാനേജര്‍), സഹോദരങ്ങള്‍: ആയിഷബി,മറിയം.

 

error: Content is protected !!