ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയം: ബിജെപിആഹ്ലാദ പ്രകടനം നടത്തി

കാഞ്ഞങ്ങാട്: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തില്‍ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട്
വിജയാഘോഷം നടത്തി.പുതിയകോട്ട നിന്നും ആരംഭിച്ച ആഹ്ലാദപ്രകടനം കാഞ്ഞങ്ങാട് നഗരം ചുറ്റി പുതിയ കോട്ടയില്‍ തന്നെ സമാപിച്ചു.ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, വൈസ് പ്രസിഡന്റ് എം. ബല്‍രാജ് , കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്
എം പ്രശാന്ത്, ജനറല്‍ സെക്രട്ടറിമാരായ പി പത്മനാഭന്‍, ബിജിബാബു, വൈസ് പ്രസിഡന്റുമരായ എച്ച് ആര്‍ ശ്രീധരന്‍, ഗീതാ ബാബുരാജ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ എന്‍ അശോക് കുമാര്‍ ,രവീന്ദ്രന്‍ മാവുങ്കാല്‍, ജനപ്രതിനിധികളായ എന്‍ വി മധു, കുസുമ െ ഹ്‌ഡോ, വീണ ദാമോദരന്‍, യുവ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാല്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗംഗാധരന്‍ രാംനഗര്‍, മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ എ കൃഷ്ണന്‍ , ചന്ദ്രന്‍ കല്ലൂരാവി എന്നിവര്‍ നേതൃത്വം നല്‍കി. നീലേശ്വരം:ഡല്‍ഹി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് നീലേശ്വരത്ത് ബിജെപിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തില്‍ മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, രാജീവന്‍ ചീമേനി, എ.കെ.ചന്ദ്രന്‍, പി.യു. വിജയകുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന്നേതൃത്വംനല്‍കി

error: Content is protected !!