കാഞ്ഞങ്ങാട്: വാഹനാപകടങ്ങള്‍ വിട്ടൊഴിയാത്തൊരിടമായി പടന്നക്കാട് ദേശീയ പാത മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി പടന്നക്കാട്, ഐ ങ്ങോത്ത് ദേശീയ പാതകളില്‍ അപകടങ്ങള്‍ വിട്ടൊഴിയാതിരിക്കുകയാണ്. പടന്നക്കാട് മേല്പാലവും അതിനോട് ചേര്‍ന്ന് കിടക്കുന്ന ദേശീയപാതയിലുമാണ് കൂടുതല്‍ അപകട പരമ്പരങ്ങളുണ്ടായിരിക്കുന്നത്. വെള്ളി രാത്രി കാഞ്ഞങ്ങാട് പഴയകടപ്പുറം സ്വദേശി ആഷിഖും ബാംഗ്ലൂര്‍ സ്വദേശി തന്‍വീര്‍ പാഷയും രണ്ട് ദേശീയ പാത ലോറികള്‍ക്കിടയില്‍ പ്പെട്ട് മരിച്ചതോടെയാണ് വീണ്ടും അപകട മരണകുരുക്കായി പടന്നക്കാട് മാറുകയാണ്.
അശാസ്ത്രീയമായ രീതിയില്‍ ദേശീയപാത വികസനവും മേല്‍പാലത്തിലെ കുഴികളുമാണ് കൂടുതല്‍ അപകടത്തിന് കാരണമായി മാറുന്നത്. രാത്രിയാണ് അപകടങ്ങള്‍ വിടാതെ നടക്കുന്നത്. നേരത്തെ തന്നെ ഇവിടെയൊരു പോലീസ് എയിഡ് പോസ്റ്റ് ആവശ്യം ശക്തമാണ്. കൂടാതെ പലയിടങ്ങളിലും റോഡിലേക്ക് കയറുന്ന ഇടങ്ങള്‍ അശാസ്ത്രീയമായി തുടരുന്നു. ഇതും അപകടങ്ങള്‍ക്ക് കാരണമായി മാറിയിട്ടുണ്ട്. എത്രയും വേഗത്തില്‍ ശാസ്ത്രീയ രൂപത്തില്‍ ദേശീയ പാത വികസനവും കൂടാതെ പോലീസ് എയിഡ് പോസ്റ്റും ഇവിടെ ആവശ്യം ശക്തമാണ്. അപകടത്തില്‍ മരണമടഞ്ഞ ആഷിഖിനെ ഇന്നലെ രാത്രി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പഴയകടപ്പുറം പള്ളി കബര്‍സ്ഥാനില്‍ കബറടക്കി. ബാംഗ്ലൂര്‍ സിദ്ധഖട്ട സ്വദേശി തന്‍വീര്‍ പാഷയുടെ മയ്യത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ കൊണ്ട് സ്വദേശത്ത് കബറടക്കി. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ക്കെതി
രെ ഹോസ്ദുര്‍ഗ് പോലീസ് കേ സെടുത്തിരുന്നു.
