കാഞ്ഞങ്ങാട് : എല്‍.ഐ.സി.ഏജന്റുമാരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഓള് ഇന്ത്യ എല്‍.ഐ.സി ഏജന്റ്സ് ഫെഡറേഷന് കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു. എല്‍.ഐ.സി ഏജന്റുമാരുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് എ. സി. നാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഫെഡറേഷന് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി എം. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡന്റ് സി. ഒ. രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ഡിവിഷന് ട്രഷറര്‍ കെ. വി. ഷാജി എം ഡിആര്‍ടി ഏജന്റുമാരെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ടി. കുഞ്ഞികൃഷ്ണന് അനുമോദിച്ചു. ടി. വി. ബാലകൃഷ്ണന്, പി. വി. രാജേഷ്, ഇന്ദിരാ ഹരിഹരന്, പി. ജനാര്ദ്ദനന് നായര്‍, പി. എം. അഗസ്റ്റിന്, പി. വി. ഔസേഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഷിന്‍സ് ജോര്‍ജ് സ്വാഗതവും കെ. ബാബു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ : എ. സി. നാരായണന് പ്രസിഡന്റ്,
ഷിന്‍സ് ജോര്‍ജ് സെക്രട്ടറി , വേണുഗോപാലന്ട്രഷറര്.
എല്‍.ഐ.സി ഏജന്റുമാരുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണം
