കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുക: കേരള എന്‍ ജി ഒ യൂണിയന്‍

കാഞ്ഞങ്ങാട് : കേരള എന്‍ ജി ഒ യൂണിയന്‍ ഹൊസ്ദുര്‍ഗ് ഏരിയ 62ാം വാര്‍ഷിക സമ്മേളനം കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വെച്ച് നടന്നു. സമ്മേളനം യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി വി രഞ്ജിത്ത് അദ്ധ്യക്ഷനായി. ഏരിയാ ജോയിന്റ് സെക്രട്ടറിമാരായ ഐ കെ പ്രദീപ് കുമാര്‍ രക്തസാക്ഷി പ്രമേയവും ജയേഷ് എ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി വി ഹേമലത പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഗംഗാധരന്‍ വി കെ വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു. കെ ഭാനുപ്രകാശ്, കെ എന്‍ ബിജിമോള്‍ എന്നിവര്‍ സംസാരിച്ചു.

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനം ഉറപ്പാക്കുന്നതിന് അക്ഷയ കേന്ദ്രം ആരംഭിക്കുക,
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുക, അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വ്വീസിനായി അണിനിരക്കുക, പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക
കാഞ്ഞങ്ങാട് ആധുനിക രീതിയിലുള്ള സര്‍ക്കാര്‍ ക്വാട്ടേഴ്‌സുകള്‍ പണിയുക, കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക , കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ക്യാന്റീന്‍ ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അംഗീകരിച്ചു.സി കുഞ്ഞികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പി വി രഞ്ജിത്ത് (പ്രസിഡണ്ട്), ടി ചിന്താമണി, സി കുഞ്ഞികൃഷ്ണന്‍ (വൈസ് പ്രസിഡണ്ട്), ടി വി ഹേമലത (സെക്രട്ടറി), ഐ കെ പ്രദീപ് കുമാര്‍, ജയേഷ് എ (ജോയിന്റ് സെക്രട്ടറി), ഗംഗാധരന്‍ വികെ (ട്രഷറര്‍).

 

error: Content is protected !!