പടന്നക്കാട്ടെ വാഹന അപകടം: ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : ദേശീയ പാത പടന്നക്കാട് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ ലോറി അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കടപ്പുറം മാടിക്കാലിലെ സാദിഖിന്റെ മകന്‍ ആഷിഖ് (22), വടകര മുക്കിലെ താമസിക്കുന്ന ബാംഗ്ലൂര്‍ സ്വദേശി ഫക്രുദ്ദീന്റെ മകന്‍
തന്‍വീന്‍ പാഷ (36) എന്നിവരാണ് മരിച്ചത്.

വാഹനത്തില്‍ വത്തക്ക വില്പന നടത്തുന്ന ഇവര്‍ പടന്നക്കാട് വത്തക്ക ലോഡ് ചെയ്തതിനു ശേഷം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു. ഇതിനിടയിലാണ് നിര്‍ത്തിയിട്ട ലോറിക്ക് മുന്നിലൂടെ പോകുമ്പോള്‍ നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്ന കെ.എ 28 ഡി. 99 75 നമ്പര്‍ ലോറി, നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന എം. എച്ച് 10 ഡിടി 5096 നമ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനത്തിന്റെയും ഇടയില്‍പ്പെട്ടാണ് ആഷിഖും, തന്‍വീറും മരിച്ചത്.
ഇവര്‍ സഞ്ചരിച്ച കെ എല്‍ 14 പി 70 33 നമ്പര്‍ ബൈക്ക് അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഇവരെ ഇടിക്കുന്നതിന് മുമ്പ് ലോറി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 58 എ എച്ച് 8106 നമ്പര്‍ കാറില്‍ ഇടിച്ച് കാറിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലും ഇടിച്ചു. ഇതിന് ശേഷം ടി . എന്‍ 47 എ . ആര്‍ 5952 നമ്പര്‍ ലോറിയിലും ഇടിച്ചു. അപകടമുണ്ടാക്കിയ കെ എ 28 ഡി 99 75 നമ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

ഇരുവരുടെയും മൃതദേഹം ജില്ലാ ശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തന്‍വീര്‍ പാഷയുടെ മൃതദേഹം ബാംഗ്ലൂരിലെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും. പഴയ കടപ്പുറത്തെ ആമിനയുടെ മകനാണ് ആശിഖ്. സഹോദരങ്ങള്‍: ഷാഹിന, ഷഹനാസ്, തന്‍വീറിന്റെ ഭാര്യ സീനത്ത്. മക്കള്‍: സൈമ, ആയിഷ.

 

 

 

 

error: Content is protected !!