വെള്ളരിക്കുണ്ട് താലൂക്കില്‍ വിവിധയിടങ്ങളില്‍ ഭൂചലനം; ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം

കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. ബലാല്‍, കള്ളാര്‍, കോടോത്ത്, പരപ്പ, മാലോത്ത്, വെസ്റ്റ് എളേരി എന്നീ വില്ലേജ് പരിധികളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

ഭൂചലനമുണ്ടായ പ്രദേശങ്ങളില്‍ അസാധാരണ ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. കട്ടില്‍ ഉള്‍പ്പെടെ കുലുങ്ങിയെന്നും സാധനങ്ങള്‍ നിലത്തുവീണെന്നും നാട്ടുകാര്‍ പറയുന്നു. പലരും വീട്ടില്‍ നിന്ന് ഇറങ്ങിയോടി. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അറബിക്കടലിന്റെ പത്ത് കിലോമീറ്റര്‍ ഉള്ളിലാണ് പ്രഭവകേന്ദ്രമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. രണ്ട് തവണ തുടര്‍ചലനങ്ങളുണ്ടായി.

error: Content is protected !!