കാഞ്ഞങ്ങാട് /അമ്പലത്തറ: പാറപ്പള്ളി മുസ്ലിം ജമാഅത്ത് ദീര്‍ഘകാല പ്രസിഡന്റും , കാഞ്ഞങ്ങാട് പുതിയ സ്റ്റാന്‍ഡ് സുന്നി സെന്റര്‍ ചെയര്‍മാനുമായ പിഎച്ച് അബ്ദുല്‍ ഖാദര്‍ ഹാജി (82) അന്തരിച്ചു. മത സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു.
അസുഖത്തെ തുടര്‍ന്ന് എറണാകുളം ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ വൈകിട്ടോടെ അദ്ദേഹം മരണപ്പെടുകയുണ്ടായി. കോഴിക്കോട് ജാമിഅ മര്‍ക്കസില്‍ വച്ച് ഇന്ന് രാവിലെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ജനാസ നമസ്കാരത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് സഅദിയ്യയില്‍ ജനാസ സംസ്കരിച്ചതിനു ശേഷം 12 മണിയോടെ പാറപ്പള്ളിയില്‍ എത്തും. 2 മണിക്ക് പാറപ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറക്കും .
ര്യമാര്‍: ഫാത്തിമ, കുഞ്ഞാസിയ. മക്കള്‍ : അഷറഫ്, സമീറ, ഫാത്തിമ, സമീര്‍, മഹ്മൂദ്. മരുമക്കള്‍: അബൂബക്കര്‍, മുസ്തഫ , ശബാന, ജാബിറ ,ജുനൈസ. സഹോദരങ്ങള്‍: ദൈനബി, പരേതരായ പി എച്ച് മുഹമ്മദ് കുഞ്ഞിഹാജി , പി എച്ച് മൊയ്തീന് കുഞ്ഞി,ഐസബി,കുഞ്ഞാമി.
