പത്താം തരം വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം: മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ ബാബുവിന്റെയും ശോഭയുടെയും മകന്‍ നവനീത്(15) ആണ് മരിച്ചത്. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണ് . വെള്ളിയാഴ്ച സ്‌കൂളില്‍ നടന്ന മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

error: Content is protected !!