ഓട്ടോറിക്ഷയില്‍ വൈദ്യുതി കമ്പി കട്ടു കടത്താന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍; രക്ഷപ്പെട്ട രണ്ട് യുവതികളും പിടിയിലായതായി സൂചന

നീലേശ്വരം: ഓട്ടോറിക്ഷയില്‍ വൈദ്യുതി കമ്പി കട്ടു കടത്താന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ കയ്യൂര്‍ സ്വദേശിയായ കാഞ്ഞങ്ങാട് ഓട്ടോ ഡ്രൈവര്‍ ലതീഷ് ഭാസ്‌കരന്‍ (45നെയാണ് നീലേശ്വരം എസ് ഐ സി കെ മുരളീധരന്‍ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പട്രോളിങ് നടത്തുന്നതിനിടെ ചിറപ്പുറം ആലിന്‍കിഴിലെ നീലേശ്വരം ഇലക്ട്രിസിറ്റി സബ് ഓഫീസിന് മുന്നില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ചിറപ്പുറം സ്റ്റേഡിയം പരിസരത്തു നിന്നും നായയുടെ കുരകേട്ട് പോലീസ് സംഘം അങ്ങോട്ട് ചെന്നപ്പോഴാണ് ആപ്പ ഓട്ടോറിക്ഷയില്‍ നിറയെ വൈദ്യുതി കമ്പിയുമായി ഓട്ടോ ഡ്രൈവറെ പിടികൂടിയത്.
മോഷണ സംഘത്തില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ ഇന്ന് ഉച്ചയോടെ പിടിയിലായെന്നാണ് സൂചന. എസ് ഐ യോടൊപ്പം സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ മുരളി, ദിലീഷ് കുമാര്‍ പള്ളിക്കൈ, ഹോം ഗാര്‍ഡ് ഗോപിനാഥന്‍ എന്നിവരും ഉണ്ടായിരുന്നു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

error: Content is protected !!