തിരുവനന്തപുരം: വയോജന സുരക്ഷയ്ക്ക് 50 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. വയോജന സൗഖ്യത്തിനായി ഹെല്‍ത്തി ഏജിങ് പദ്ധതിയും ന്യു ഇന്നിങ്സ് പദ്ധതിയുമുണ്ട്. ന്യു ഇന്നിങ്സ് പദ്ധതിക്കായി 5 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി വ്യായാമ പാര്‍ക്കുകള്‍ സജ്ജീകരിക്കുമെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
വയോജനങ്ങളുടെ സുരക്ഷയും ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ വയോജനങ്ങള്‍ക്കും പാലിയേറ്റീവ് കെയറിനും മരുന്നിനും ഭക്ഷണം പരിചരണത്തിനും അവകാശമുണ്ട്. ഈ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യം, സാമൂഹിക ക്ഷേമം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ ബന്ധപ്പെട്ട സ്‌കീമുകള്‍ പ്രാദേശിക തലത്തില്‍ സംയോജിപ്പിച്ചു കൊണ്ട് ഒരു സമഗ്രപരിപാടിക്ക് ഈ ബജറ്റിലൂടെ രൂപം നല്‍കുകയാണ്. സര്‍ക്കാര്‍ അംഗീകൃത ഡിജിറ്റല്‍ ക്രെഡിറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കിടപ്പുരോഗികള്‍ക്കും മേല്‍പറഞ്ഞവയെല്ലാം ഉറപ്പു നല്‍കുന്നു. പാലിയേറ്റീവ് സംഘടനകളെ പ്രാദേശിക തലത്തില്‍ ഏകോപിപ്പിച്ചുകൊണ്ടാവും പ്രവര്‍ത്തനങ്ങള്‍. സൗജന്യ സേവനങ്ങള്‍ക്ക് പുറമേ സ്ഥിരം കെയര്‍ ഗിവര്‍, ഡയറ്റ്, എഐ സര്‍വൈലന്‍സ് എന്നിവ ഫീസ് ഈടാക്കിയും നല്‍കും. -മന്ത്രി പറഞ്ഞു.
കിടപ്പുരോഗികളല്ലാത്ത വയോജനങ്ങള്‍ക്ക് ആരോഗ്യകരമായ പ്രായമാകല്‍ പദ്ധതിയായ ഹെല്‍ത്തി ഏജിങ് പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. നിലവിലുള്ള വിവിധ സ്‌കീമുകളിലൂടെയാണ് പണം കണ്ടെത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ മേഖലയില്‍ നന്നായി ഇടപെടാന്‍ സാധിക്കും. പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തി. വാര്‍ധക്യ കാലത്തെ സജീവമാക്കുവാന്‍ സംസ്ഥാനത്തെ നിലവിലുള്ള പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഓപ്പണ്‍ എയര്‍ വ്യായാമ ഉപകരണങ്ങള്‍
സജ്ജീകരിച്ച് മള്‍ട്ടി ജനറേഷനല്‍ പാര്‍ക്കുകളാക്കി മാറ്റും. ഇതിനായി 5 കോടി രൂപ മാറ്റി വെച്ചു. മുതിര്‍ന്ന പൗരജനങ്ങളുടെ സാമ്പത്തികശേഷിയും അനുഭവ പരിചയവും ഉപയോഗപ്പെടുത്തി പുതുസംരഭങ്ങള്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് ന്യു ഇന്നിംഗ്സ് പദ്ധതി. ലോകത്തെ പ്രമുഖരായ ചില വ്യവസായികള്‍ വ്യവസായ വാണിജ്യ രംഗത്തേക്ക് കടന്നുവന്നിട്ടുള്ളത് മുതിര്‍ന്ന് പൗരന്‍മാരായ ശേഷമാണ്. മുതിര്‍ന്ന് പൗരന്‍മാരെ സാമ്പത്തിക പ്രക്രിയയുടെ
ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും ഈ പദ്ധതി സഹായിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ഈ വര്‍ഷം 5 കോടി രൂപ വകയിരുത്തുന്നുവെന്നും കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കി.
ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ടൂറിസത്തിന്, കെ ഹോം പദ്ധതി വരുന്നു; ആദ്യം നാലിടങ്ങളില്‍.
സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകള്‍ക്കായി 5 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കേരളത്തില്‍ ആള്‍താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാ ഗമായി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ നല്‍കുന്നതാണ് പദ്ധതി.
ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍ നിന്ന് മാതൃകകളും നടത്തിപ്പുരീതികളും സ്വീകരിച്ചുക്കൊണ്ട് മിതമായ നിരക്കില്‍ വീടുകളില്‍ താമസമൊരുക്കുക എന്നതാണ് പദ്ധതിയുടെ ഉള്ളടക്കം. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താന്‍ കഴിയും. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കും. ഫലം വിലയിരുത്തി സംസ്ഥാന വ്യാപകമായി നടപ്പിലാക്കും- മന്ത്രി വ്യക്തമാക്കി. മൈസ് ടൂറിസത്തിന്റെ ഭാഗമായി വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും വികസിപ്പിക്കും. ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആവിഷ്‌കരിക്കും. കൊച്ചി മുസിരിസ് ബിനാലെയുടെ എഡിഷനായി 7 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.
- തീരദേശ വികസനത്തിന് 75 കോടി
- കണ്ണൂര്‍ ധര്‍മ്മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജ് സ്ഥാപിക്കുന്നതിന് ഈ വര്‍ഷം 10 കോടി രൂപ
- ഉള്‍നാടന്‍ മത്സ്യവികസന പദ്ധതിക്ക് 80.91 കോടി
- മണ്ണ് സംരക്ഷണത്തിന് 77.9 കോടി രൂപ
- മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് 10 കോടി
- മത്സ്യമേഖലയ്ക്ക് 295 കോടി
- കേര പദ്ധതിക്കായി 100 കോടി രൂപ
- ധര്‍മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജ് – 130 കോടി
- വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ സര്‍ക്കാര്‍ വിഹിതമായി 33.14 കോടി രൂപ
- നാളികേര വികസനത്തിനായി 73 കോടി രൂപ
- സമഗ്ര പച്ചക്കറി വികസന പദ്ധതിക്കായി 78.45 കോടി രൂപ
- തെരുവുനായ ആക്രമണം തടയാന്‍ 2 കോടി
- കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 227.4 കോടി രൂപ
- തീര്‍ഥാടന ടൂറിസത്തിന് 20 കോടി രൂപ
- 100 പുതിയ അടിസ്ഥാനസൗകര്യ പദ്ധതികള്‍
- സംസ്ഥാന പദ്ധതി വിഹിതം 32,500 കോടി രൂപയായി ഉയര്‍ത്തും
- മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യയ്ക്ക് 17 കോടി രൂപ
- പ്രദേശികമായി കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി അഞ്ചുകോടി രൂപ
- സീ പ്ലെയിന്‍ ടൂറിസം, ഹെലി പാഡുകള്‍, ചെറുവിമാനത്താവളം എന്നിവയ്ക്കായി 20 കോടി രൂപ
- നെല്ല് വികസനത്തിന് 150 കോടി
- വൈക്കം സത്യാഗ്രഹ സ്മാരകത്തിനായി അഞ്ചുകോടി രൂപ
- വന്യജീവി ആക്രമണം തടയാന്‍ പദ്ധതി വിഹിതം, അധികമായി 50 കോടി രൂപ
- തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം സ്ഥാപിക്കും
- സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ രണ്ടുകോടി രൂപ
- മൂന്ന് മുതല്‍ അഞ്ച് ലക്ഷം പുതിയ ജോലിക്ക് ഉറപ്പാക്കുന്ന മെഗാ ജോബ് എക്സ്പോകള്‍ സംഘടിപ്പിക്കും
- വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്ക് അനുസരിച്ചതും തൊഴില്‍ ലഭിക്കുന്നതുമായി കോഴ്സ് ലഭ്യമാക്കും
- കാലവധി കഴിഞ്ഞ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങാന്‍ 100 കോടി രൂപ അനുവദിച്ചു
- ആറുവരി ദേശിയപാതയുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും
- നഗര-ഗ്രാമങ്ങളില്‍ ഭവന നിര്‍മാണ പദ്ധതിക്കായി 20 കോടി രൂപ അനുവദിച്ചു
- ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയില്‍ 7 മികവിന്റെ കേന്ദ്രങ്ങള്‍
- കുസാറ്റിന് 69 കോടി രൂപയും, എംജി സര്‍വകലാശാലയ്ക്ക് 62 കോടി,
- മൂന്ന് സര്‍വകലാശാലകലില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഭരണാനുമതി
- വയോജന പരിപാലനത്തിനായി പ്രത്യേക പദ്ധതി
- ഡിജിറ്റല്‍ ശാസ്ത്ര പാര്‍ക്കിന് 212 കോടി രൂപ, എ.ഐ. വികസനത്തിനായി 10 കോടി രൂപ
- എഥനോള്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി 10 കോടി
- കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകള്‍ക്കായി 5 കോടി
- കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി
- ഹൈഡ്രജന്‍ ഉത്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി ആരംഭിക്കും
- ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ
- കൊല്ലത്ത് കിഫ്ബി, കിന്‍ഫ്രാ സഹകരണത്തില്‍ ഐ.ടി. പാര്‍ക്ക് ഒരുങ്ങും
- മൈസ് ടൂറിസത്തിന്റെ ഭാഗമായി വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും വികസിപ്പിക്കും
- ഡെസ്റ്റിനേഷന്‍ ടൂറിസ് സെന്ററുകള്‍ ഒരുക്കും
- ഹോട്ടലുകള്‍ നിര്‍മിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ നല്‍കും
- പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി 15,980 കോടി രൂപ അനുവദിച്ചു
- കണ്ണൂരില്‍ ഐ.ടി. പാര്‍ക്ക് ഒരുക്കും
- പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി 3821 കോടി ചെലവഴിച്ചു
- 2025-26 വര്‍ഷം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 700 കോടി രൂപ
- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 3967.3 കോടി രൂപ ഇതിനകം നല്‍കി
- ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ കേരളം 15-ാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്ത് എത്തി
- 2025-26 വര്‍ഷം ആരോഗ്യ മേഖലയ്ക്കായി 11431.73 കോടിസ രൂപ
- 6965 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് ഇതിനോടകം നല്‍കി
- ആരോഗ്യ മേഖലയിലെ പദ്ധതികള്‍ക്കായി ഇതിനകം ചിലവാക്കിയത് 38126 കോടി രൂപ
- 504830 പേര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു
- സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകള്‍ക്ക് 3061 കോടി രൂപ അനുവദിച്ചു
- രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളം
- 100 പുതിയ പാലങ്ങള്‍ നിര്‍മിച്ചു, 150-ഓളം പൂര്‍ത്തിയാക്കാനൊരുങ്ങു
- 2025-26 ലൈഫ് പദ്ധതിക്കായി 1160 കോടി രൂപ വകയിരുത്തി
- 1359.55 മെഗാവാട്ട് വൈദ്യുതി ഈ സര്‍ക്കാരിന്റെ കാലത്ത് ഉത്പാദിപ്പിച്ചു.
- 2025-26 വര്‍ഷത്തില്‍ ലൈഫ് പദ്ധഥിയില്‍ കുറഞ്ഞത് ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും
- 12.74 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ കഴിഞ്ഞ ഒരു വര്‍ഷം നല്‍കി
- ലൈഫ് പദ്ധതിക്ക് 2016-17 മുതല്‍ നല്‍കിയത് 18000 കോടിയിലധികം രൂപ
- കാരുണ്യ ചികിത്സാ പദ്ധതിക്കായി 200 കോടി രൂപ അനുവദിച്ചു
- പട്ടികജാതിയില്‍ പെട്ട 111996 പേര്‍ക്ക് പട്ടികവര്‍ഗത്തില്‍ പെട്ട 43332 പേര്‍ക്കും ലൈഫ് പദ്ധതിയില്‍ വീട് നല്‍കി
- ലൈഫ് പദ്ധതിക്കായി 1160 കോടി രൂപ
- 2025-26-ല്‍ ലൈഫ് പദ്ധതിയിലൂടെ ഒരുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും
- 33210 കോടി രൂപ സാമൂഹിക പെന്‍ഷനായി വിതരണം ചെയ്തു
- ക്ഷേമ പെന്‍ഷന്‍ 50,000 കോടിയാകും
- കിഫ്ബിയില്‍ കേന്ദ്ര നിലപാട് മാറ്റണം, ഭാരം മുഴുവന്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ തലയില്‍
- സാമ്പത്തിക പ്രതിസന്ധിയിലും ചെലവുകള്‍ 40 ശതമാനം വര്‍ധിപ്പിച്ചു
- 103240 കോടിയായി വരുമാനം വര്‍ധിച്ചു
- റവന്യു കമ്മിയും ധനക്കമ്മിയും കുറഞ്ഞു.
- വിഴിഞ്ഞം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന
- കേരളത്തിന്റെ തനത് നികുതി, നികുതിയേതര വരുമാനം വര്‍ധിച്ചു
- കേന്ദ്ര അവഗണനയാണ് കേരളത്തിന്റെ ധനഞെരുക്കത്തിന് കാരണം
- തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ നടപടികള്‍ ഈ വര്‍ഷം
- അതിവേഗ റെയില്‍പാത അനിവാര്യം
- തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാല
- ലോക കേരളാ കേന്ദ്രം സ്ഥാപിക്കും, 5 കോടി രൂപയുടെ പദ്ധതി
- തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍
- പ്രവാസം നഷ്ടക്കച്ചവടമായി തീരുന്ന സാഹചര്യമുണ്ട്
- കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം പരിധിയില്‍ വികസനം
- എല്ലാതരം പ്രവാസത്തേയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്ന സമീപനത്തില്‍ മാറ്റമുണ്ടാകണം
- മെട്രോ പൊളിറ്റന്‍ പ്ലാനിങ്ങ് കമ്മിറ്റികള്‍ വരും
- നഗര വികസനത്തിന് പ്രത്യേക പദ്ധതികള്‍
- കേരളത്തോട് കേന്ദ്രം നീതികേട് കാണിച്ചു, വയനാട് പുനരധിവാസത്തിന് സഹായിച്ചില്ല
- ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി
- വളര്‍ച്ചാ നിരക്ക് കൂടുതല്‍ മെച്ചപ്പെടും
- വയനാടിന് 750 കോടി
- വയനാട് ദുരന്ത ബാധിതര്‍ക്ക് കൂടുതല്‍ ധനസഹായം
- സംസ്ഥാനം ഞെരുക്കം നേരിട്ടപ്പോള്‍ മറച്ചുവെക്കാതെ തുറന്നു പറഞ്ഞു
- സര്‍വീസ് പെന്‍ഷന്‍ കുടിശികയുടെ അവസാന ഗഡു ഫെബ്രുവരിയില്‍
- പെന്‍ഷന്‍ കുടിശികയുടെ രണ്ട് ഗഡുവും ഈ വര്‍ഷം
- ഡി.എ.കുടിശികയുടെ ലോക്കിങ് കാലാവധി ഒഴിവാക്കും
- ജീവക്കാരുടെ ക്ഷാമബത്ത കുടിശികയുടെ രണ്ടുഗഡു ഈ വര്‍ഷം
- പദ്ധതികള്‍ ചുരുക്കേണ്ട സാഹചര്യം മാറുന്നു
- സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ മികച്ച പുരോഗതി
- വികസനത്തിന്റെ കാര്യത്തില്‍ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണ്
- ധനഞെരുക്കത്തിന്റെ തീഷ്ണത ഗണ്യമായി കുറഞ്ഞു.
- എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ്
- ആയുര്‍വേദമെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് 43.72 കോടി
- കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി 75.51 കോടി രൂപ
- ക്യാന്‍സര്‍ ചികിത്സ- മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 35 കോടി, കൊച്ചി ക്യാന്‍സര്‍ സെന്റര്‍ 18 കോടി,ആര്‍.സി.സി 75 കോടി
- ഇലക്ട്രിക്, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ എന്നിവയ്ക്കായി 8.56 കോടി രൂപ
- കെ.എസ്.ആര്‍.ടി.സിക്ക് ബി.എസ്.6 ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 107 കോടി രൂപ
- കോട്ടയം മെഡിക്കല്‍ കോളോജില്‍ മജ്ജ മാറ്റിവെക്കല്‍ സൗകര്യത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
- കൊല്ലം കോട്ടയം കണ്ണൂര്‍ മഞ്ചേരി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഇന്‍വന്‍ഷനല്‍ റേഡിയോളജി ഉള്‍പ്പെടെ അത്യാധുനിക ഇമേജിങ് സൗകര്യങ്ങള്‍ക്ക് 15 കോടി
- വയനാട് തുരങ്കപാതയ്ക്കായി 2134 കോടി രൂപ
- ഉള്‍നാടന്‍ ജലഗതാഗത മേഖലയ്ക്ക് 133.02 കോടി രൂപ
- റോഡ് ഗതാഗതത്തിന് 191 കോടി രൂപ
- റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1157.43 കോടി രൂപ
- ഗ്രാമീണ കളിസ്ഥലങ്ങള്‍ നിര്‍മിക്കുന്നതിനായി 18 കോടി രൂപ
- ഗതാഗത മേഖലയുടെ വികസനത്തിനായി 2065.1 കോടി രൂപ
- കായികമേഖലയിലെ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 18.8 കോടി
- കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 11.5 കോടി രൂപ
- കൊച്ചി ഇന്‍ഫോ പാര്‍ക്കിന് 21.6 കോടി രൂപ
- തിരുവനന്തപുരം ടെക്നോ പാര്‍ക്കിന് 21 കോടി രൂപ
- കായിക യുവജനകാര്യ വികസനവുമായി ബന്ധപ്പെട്ട വികസനങ്ങള്‍ക്ക് 145.33 കോടി, മുന്‍ വര്‍ഷത്തേക്കാള്‍ 18 കോടി രൂപ അധികം
- പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വൈഫൈ-ഹോട്ട് സ്പോട്ടികള്‍ സ്ഥാപിക്കാന്‍ 15 കോടി രൂപ
- പമ്പ-സന്നിധാനം നടപ്പാത വികസനത്തിന് 47.97 കോടി രൂപ
- ഹോട്ടല്‍ നിര്‍മാണത്തിന് 50 കോടി വരെ വായ്പ
- കശുവണ്ടി മേഖലയ്ക്കായി 53.36 കോടി രൂപ
- ഖാദി ഗ്രാമവ്യവസായ മേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 15.7 കോടി രൂപ അനുവദിച്ചു
- കയര്‍ മേഖലയ്ക്കായി 107.64 കോടി രൂപ അനുവദിച്ചു
- അനെര്‍ട്ടിന് 69.5 കോടി രൂപ അനുവദിച്ചു
- വ്യവസായ മേഖയ്ക്ക് ആകെ 1831.36 കോടി രൂപ അനുവദിച്ചു
- ഹൈദരാബാദില്‍ കേരളാഹൗസിന് 5 കോടി
- കണ്ണൂര്‍ വിമാനത്താവളത്തിന് 75.51 കോടി
- ബാറ്ററി എനര്‍ജി സോളാര്‍ സിസ്റ്റം കാസര്‍കോട് മൈലാട്ടിയില്‍ 2026-ല്‍ ആരംഭിക്കും
- കെ.എസ്.ഇ.ബിക്കായി 1088.8 കോടി രൂപ
- പുതിയ ഐ.ടി നയം കൊണ്ടുവരും, 517 കോടി
- കെ.എസ്.ആര്‍.ടി.സിക്ക് 178.96 കോടി
- ഊര്‍ജമേഖലയ്ക്കായി ആകെ 1156.76 കോടി രൂപ
- ഇടമലയാര്‍ ജലസേചന പദ്ധതിക്കായി 30 കോടി രൂപ
- പമ്പ-സന്നിധാനം നടപ്പാത വികസനത്തിന് 47.97 കോടി
- വന്‍കിട-ഇടത്തരം ജലസേചനത്തിനായി 239.32 കോടി, ചെറുകിട ജലസേചനത്തിന് 190.96 കോടി
- സാമ്പത്തിക സാക്ഷരതാ ക്യാമ്പയിന്‍ 2 കോടി
- ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 609.85 കോടി രൂപ
- വൈഫൈ ഹോട്ട്സ്പോട്ട് 15 കോടി
- റബോകോയുടെ വികസനത്തിനായി 10 കോടി രൂപ
- വയനാട് ബ്രഹ്‌മഗിരി സൊസൈറ്റിയുടെ നവീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി 10 കോടി രൂപ
- കിന്‍ഫ്ര എക്സിബിഷന്‍ സെന്റര്‍ 20 കോടി
- വയനാട് ജില്ലയുടെ സുസ്ഥിര വികസനത്തിനായി 85 കോടി രൂപ
- ശുചിത്വ കേരളം പദ്ധതികള്‍ക്കായി 30 കോടി രൂപ
- ലൈഫ് സയന്‍സ് പാര്‍ക്കിന് 16 കോടി
- മൃഗസംരക്ഷണത്തിന് 159 കോടി
- കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 270 കോടി രൂപ
- കശുവണ്ടിമേഖലയ്ക്ക് 30 കോടി
- 2025 നവംബര്‍ മാസത്തോടെ അതിദരിദ്രര്‍ ഇല്ലാത്ത കേരളം നടപ്പാക്കും
- വനസംരക്ഷണം 25 കോടി
- വൈദ്യുതി ഉത്പാദനം കൂട്ടാന്‍ 100 കോടി
- വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 50.3 കോടി രൂപ
- പാമ്പുകടിയേറ്റുള്ള മരണം ഒഴിവാക്കാന്‍ പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം പദ്ധതി ഒരുക്കും
- മനുഷ്യ-വന്യജീവി സംഘര്‍ഷം അതിവേഗം പരിഹരിക്കുന്നതിനായി 48.85 കോടി രൂപ
- സിനിമ തിയേറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കാന്‍ രണ്ടുകോടി രൂപ
- തേക്കിന്‍കാട് മൈതാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ചുകോടി രൂപ
- ട്രഷറി വകുപ്പിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 7.7 കോടി
- കലാ-സാംസ്‌കാരിക മേഖലയ്ക്ക് 197.49 കോടി രൂപ
- ക്ഷേമപെന്‍ഷന്‍ ഇത്തവണ കൂട്ടില്ല സാമൂഹ്യപെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കും
- ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി 13.4 കോടി രൂപ
- ക്ഷേമപെന്‍ഷന്‍ ഇത്തവണ കൂട്ടില്ല
- വിദ്യാര്‍ഥികളുടെ പോഷകാഹാര നില മെച്ചപ്പെടുത്തുന്നതിനായി ഉച്ചഭക്ഷണ പദ്ധതിക്കായി 402.14 കോടി രൂപ
- ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുള്ള മഴവില്‍ പദ്ധതി 5.5 കോടി
- സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി 150.34 കോടി രൂപ
- കെ.എസ്.ഐ.ഡി.സിക്ക് 177.5 കോടി
- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്കായി 50 കോടി രൂപ
- ട്രെക്കിങ്ങ് പ്രോത്സാഹിപ്പിക്കുന്നതിനായി വനയാത്ര പദ്ധതിക്കായി മൂന്നുകോടി രൂപ
- ഹോമിയോ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 23.54 കോടി
- എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ്
- കൊച്ചി മെട്രോയ്ക്ക് 289 കോടി രൂപ അനുവദിച്ചു
- കോടതി ഫീസുകള്‍ വര്‍ധിപ്പിക്കും
- സര്‍ക്കാര്‍ പ്രസുകളുടെ നവീകരണത്തിന് 5.45 കോടി രൂപ
- റീ ബില്‍ഡ് കേരള പദ്ധതിക്കായി 1000 കോടി രൂപ
- നവകേരള കര്‍മ്മപദ്ധതിക്കായി 9.2 കോടി രൂപ
- ട്രഷറി വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 7.7 കോടി രൂപ
- ജി.എസ്.ടി. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 23.90 കോടി രൂപ
- സാമൂഹിക സുരക്ഷിതത്വവും ക്ഷേമവും എന്ന മേഖലയ്ക്കായി 706.71 കോടി രൂപ
- ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി 105.63 കോടി രൂപ
- പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കായി 1020.44 കോടി രൂപ
- 5000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിക്കുന്നതിന് 170 കോടി രൂപ
- പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സഹായത്തിനായി 242 കോടി രൂപ
- പട്ടികജാതി പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിനായി 294.47 കോടി രൂപ
- ഭൂനികുതി 50 ശതമാനം ഉയര്‍ത്തി
- ഭാവി കേരളത്തിന്റെ വികസനരേഖയായി ബജറ്റ് മാറും
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1435 കോടി രൂപ
- ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി
- പട്ടികജാതി വികസന വകുപ്പിന് 1801.60 കോടി രൂപ
- ലൈഫ് പദ്ധതി ഒഴികെ ഭവന നിര്‍മാണ മേഖലയിലെ പദ്ധതികള്‍ക്ക് 70.65 കോടി രൂപ
- കോടതി ഫീസുകള്‍ കൂട്ടി
- ജലനിധി മഴവെള്ള ഭൂഗര്‍ഭജല റീച്ചാര്‍ജ് പദ്ധതിക്കായി 11.5 കോടി രൂപ
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി.എ അനുവദിച്ചു
- ഇ-ഹെല്‍ത്ത് പ്രോഗ്രാമിന് 27.60 കോടി രൂപ
- സപ്ലൈക്കോ ഔട്ട്ലെറ്റ് നവീകരണത്തിന് 15 കോടി
- ദേശീയ ഭക്ഷ്യസുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് 56.57 കോടി
- ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ കാത്ത് ലാബുകള്‍ സ്ഥാപിക്കാന്‍ 45 കോടി രൂപ
- വൈദ്യശുശ്രൂഷ-പൊതുജനാരോഗ്യം എന്നിവയ്ക്കായി 2915.49 കോടി രൂപ
- റവന്യൂ വകുപ്പിന് കീഴിലുള്ള ഓഫീസുകളെ സ്മാര്‍ട്ട് ഓഫീസുകളാക്കുന്നതിന് 54 കോടി
- കായിക മേഖലയിലെ അടിസ്ഥാന വികസനത്തിന് 18.8 കോടി രൂപ
- പ്രസ് അക്കാദമി – 7.5 കോടി, പബ്ലിക് റിലേഷന്‍ വകുപ്പിന ് 30 കോടി, മാധ്യമ പുരസ്‌കാര തുക ഉയര്‍ത്തി
- കേരളാ സര്‍വ്വകലാശാലയില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നതിനായി അഞ്ചുകോടി രൂപ
- അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി 180 കോടി
