മെട്രോ കപ്പ്: ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം;  വീഗാന്‍സ് മൊഗ്രാല്‍ പുത്തൂരും (സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ) യങ് ഹീറോസ് പൂച്ചക്കാടും (യുനൈറ്റഡ് എഫ് സി നെല്ലിക്കുത്ത് ) തമ്മില്‍ ഏറ്റുമുട്ടും

ബഷീര്‍ ചിത്താരി

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ യങ്ങ് ഹീറോസിസ് പൂച്ചക്കാട് (യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്ത് ) ഗ്രീന്‍ സ്റ്റാര്‍ കുണിയയെ (അല്‍ മദീന ചെര്‍പ്പുളശേരി ) രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. അതി ഗംഭീരമായ മത്സരം തന്നെയാണ് ഇരു ടീമുകളും കാഴ്ച വെച്ചത്.ആഷിക്, ബാക്കി, നിയാസ് എന്നിവരാണ് പൂച്ചക്കാടിന് വേണ്ടി സ്‌ക്കോര്‍ ചെയ്തത്. അബ്ബാസ്, ഫെഡ്രോ കുണിയക്ക് വേണ്ടി ഗോള്‍ നേടി . ഇന്ന് ഫൈനല്‍ മത്സരം വീഗാന്‍സ് മൊഗ്രാല്‍ പുത്തൂര്‍ (സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ) യങ് ഹീറോസ് പൂച്ചക്കാട് (യുനൈറ്റഡ് എഫ് സി നെല്ലിക്കുത്ത്)

 

error: Content is protected !!