സിപിഎം ജില്ലാ സമ്മേളനം: സമാപനത്തിന് അരലക്ഷം പേരെത്തും

കാഞ്ഞങ്ങാട്: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സമാപന പൊതുയോഗം വെള്ളി വൈകിട്ട് അഞ്ചിന് നോര്‍ത്ത് കോട്ടച്ചേരിയില്‍ സീതാറാം യച്ചൂരി– കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടക്കും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.
അരലക്ഷം പ്രവര്‍ത്തകര്‍ പൊതുയോഗത്തിനെത്തും. കേന്ദ്രീകരിച്ച പ്രകടനമില്ല. വാഹനത്തില്‍ നിന്ന് ഇറങ്ങി ചെറുപ്രകടനമായി പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങും. സമ്മേളനത്തിന്റെ ഭാഗമായുള്ള ചുവപ്പുസേനയുടെ മാര്‍ച്ച് വൈകിട്ട് നാലിന് അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നും തുടങ്ങും. റോഡിന്റെ കിഴക്കുഭാഗത്തിലൂടെ ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയില്‍ ചുവപ്പുസേന നോര്‍ത്ത് കോട്ടച്ചേരിയിലേക്ക് മാര്‍ച്ച് ചെയ്യും.

വാഹനപാര്‍ക്കിങ് ഇങ്ങനെ:
വളണ്ടിയര്‍മാരുടെ വാഹനം: അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഇറക്കി അലാമിപ്പള്ളിയിലും കൊവ്വല്‍പള്ളിയിലുമായി പാര്‍ക്ക് ചെയ്യണം.
പനത്തടി, ബളാല്‍ പഞ്ചായത്തുകളും ബേഡകം ഏരിയയും: കിഴക്കംകരയില്‍ ഇറക്കി, കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയം പരിസരത്ത് പാര്‍ക്ക് ചെയ്യണം.
നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഏരിയ: കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളില്‍ ഇറക്കി മലനാട് ബാറിന് സമീപത്തെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
തൃക്കരിപ്പൂര്‍ ഏരിയ: കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളില്‍ ഇറക്കി മേല്‍പ്പാലം വഴി പോയി ഗര്‍ഡര്‍വളപ്പിനടുത്ത് പാര്‍ക്ക് ചെയ്യണം.
പുല്ലൂര്‍ പെരിയ പഞ്ചായത്ത്: കുശവന്‍കുന്നിറക്കി മന്‍സൂര്‍ ആശുപത്രിക്ക് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍
മടിക്കൈ, കിനാനൂര്‍ കരിന്തളം പഞ്ചായത്ത്: മേലാങ്കോട്ട് ഇറക്കി മേലാങ്കോട്ടും ദുര്‍ഗാ സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.
മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഉദുമ ഏരിയകള്‍: അതിഞ്ഞാലില്‍ ഇറക്കി മാണിക്കോത്ത് റോഡരികിലും അജ്വാ ഫ്രൂട്ട്സിന്റെ തെക്കും വടക്കുമുള്ള പറമ്പില്‍ പാര്‍ക്ക്ചെയ്യണം.

error: Content is protected !!