മടിക്കൈയിലെ പുലി ഭീതി :പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണം :എ ഐ വൈ എഫ്

കാഞ്ഞങ്ങാട് : മടിക്കൈ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പുലി ഇറങ്ങിയത് നാട്ടുകാരെയും കര്‍ഷകരെയും ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഒരു മാസം കഴിഞ്ഞിട്ടും പുലിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് മടിക്കൈ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനം വകുപ്പ് റേഞ്ച് ഓഫീസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി. പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കുക, ക്യാമറ സ്ഥാപിക്കുക, ജനങ്ങളുടെ ആശങ്ക അകറ്റുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച ്‌കൊണ്ടായിരുന്നു മാര്‍ച്ച്. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി രാകേഷ് കെ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശന്‍ പള്ളിക്കപ്പില്‍, മണ്ഡലം സെക്രട്ടറി വിഷ്ണു. ജി, സിപിഐ അമ്പലത്തുകര ലോക്കല്‍ സെക്രട്ടറി സി. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. മേഖല പ്രസിഡന്റ് രഞ്ജിത്ത് എരിക്കുളം സ്വാഗതം പറഞ്ഞു

error: Content is protected !!