നീലേശ്വരം : നീലേശ്വരം പോലീസ് സ്റ്റേഷനില്‍ നിന്നും സ്ഥലം മാറിയ സബ് ഇന്‍സ്പെക്ടര്‍ എം.വി വിഷ്ണുപ്രസാദിന് വ്യത്യസ്തമായ യാത്രയയപ്പ് നല്കി നീലേശ്വരം പോലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍. സ്റ്റേഷനിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും നാല് ഫുട്ബോള്‍ ടീമുകള്‍ രൂപീകരിച്ച് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു കൊണ്ടാണ് സ്ഥലം മാറി പോകുന്ന സബ് ഇന്‍സ്പെക്ടര്‍ എം വി വിഷ്ണുപ്രസാദിന് ഫുട്ബോള്‍ മൈതാനത്ത് വെച്ച് സ്നേഹോപഹാരം നല്‍കിയത്.
കോട്ടപ്പുറം റിയോ അറീന ടര്‍ഫ് ഗ്രൗണ്ടില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് എസ്.ഐ. എം.വി വിഷ്ണുപ്രസാദിന് ഉപഹാരം നല്കി. സബ് ഇന്‍സ്പെക്ടര്‍ . കെ.വി രതീഷ് അധ്യക്ഷത വഹിച്ചു. കെ പി ഒ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. പി.വി രാജീവന്, കെപിഎ ജില്ലാ ട്രഷറര്‍ പി.വി സുധീഷ് നീലേശ്വരം നഗരസഭ കൗണ്‍സിലര്‍മാരായ ഷംസുദ്ദീന് അരിഞ്ചിറ , ഇ ഷജീര്‍ , ജനമൈത്രി സുരക്ഷാ സമിതി അംഗംഇടയില്യം രാധാകൃഷ്ണന് നമ്പ്യാര്‍,നീലേശ്വരം സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ. രാജേന്ദ്രന് ,സെക്രട്ടറി രാധാകൃഷ്ണന് നായര്‍ ,സ്റ്റേഷന് റൈറ്റര്‍ സജിത്ത് എന്നിവര്‍ സംസാരിച്ചു.കെപിഎ മെമ്പര്‍ അജിത് കുമാര്‍ സ്വാഗതവും സംഘാടകസമിതി ചെയര്മാന് ദിലീഷ് പള്ളിക്കൈ നന്ദിയും പറഞ്ഞു.
സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ റോയല്‍സ്, കൊമ്പന്‍സ്, സ്ട്രൈക്കേഴ്സ്, വാരിയേഴ്സ് എന്നീ ടീമുകളായി മത്സരിച്ച സൗഹൃദ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ സബ് ഇന്‍സ്പെക്ടര്‍ കെ.വി രതീശന് നയിച്ച വാരിയേഴ്സ് ടീം ജേതാക്കളായി. ഏറ്റവും മികച്ച ഗോള്‍ കീപ്പറായി മഹേന്ദ്രന് കാര്യങ്കോടിനെയും മികച്ച കളിക്കാരനായി ഷജില്‍ കുമാറിനെയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനായി സ്ട്രൈക്കേഴ്സ് ടീമിലെ രമേഷിനെയും തെരഞ്ഞെടുത്തു. നീലേശ്വരം ഇന്‍സ്പെക്ടര്‍ നിബിന് ജോയ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
