കാഞ്ഞങ്ങാട് : തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 1 ,2 തീയ്യതികളിലായി നടന്ന മൂന്നാമത് ഓള് കേരള ഇന്റര്‍ സ്കൂള്‍ റോളര്‍ നെറ്റെഡ്ബോള് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 11 , അണ്ടര്‍ 14 വിഭാഗങ്ങളില്‍ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ.പബ്ലിക് സ്കൂള്ചാമ്പ്യന്മാരായി. അണ്ടര്‍ 11 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്രൈസ്റ്റ് സ്കൂള്‍ സെന്റ് ഗ്രിഗോറിയസ് കൊല്ലത്തിനേയും (സ്കോര്‍ 3 – 0 ) അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് സില്‍വര്‍ഹില്‍സ് പബ്ലിക് സ്കൂളിനേയും പരാജയപ്പെടുത്തിയാണ് (സ്കോര്‍ 2 -1 )ചാമ്പ്യന്മാരായത് . വിജയികളെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോര്‍ജ്ജ് പുഞ്ചയില്അഭിനന്ദിച്ചു.
ഓള് കേരള ഇന്റര്‍ സ്കൂള്‍ റോളര്‍ നെറ്റെഡ്ബോള് ചാമ്പ്യന്‍ഷിപ്പ്: ക്രൈസ്റ്റ് സി.എം.ഐ.പബ്ലിക് സ്കൂള്‍ ചാമ്പ്യന്മാര്
