കാഞ്ഞങ്ങാട് ഷോപ്പ്സ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്ടിയു) വിന്റെ നേതൃത്വത്തില്‍ ക്ഷേമ നിധിയില്‍ അംഗങ്ങളായ 100 ഓളം തൊഴിലാളികളുടെ തിരച്ചറിയല്‍ കാര്‍ഡ് വിതരണം പുതിയ കോട്ട മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടന്നു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കരീംകുശാല്‍ നഗര്‍ അദ്ധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ.ഹമീദ് ഹാജി വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ സക്കീന യൂസഫ് സ്വാഗതംപറഞ്ഞു. നൗഷീബ അലീമ, സബീന സഫീര്‍ എന്നിവര്‍സംസാരിച്ചു.
‘
