ബേക്കലില്‍ ട്രെയിനിന് കല്ലെറിഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍

ബേക്കല്‍: റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് ട്രെയിനിന് നേരെ കല്ലെറിഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍. റെയില്‍വെ സ്റ്റാഫ് വിജയ പാല്‍ മീനയുടെ പരാതിയില്‍ പള്ളിക്കര റെഡ് മൂണ്‍ ബീച്ചിലെ തൊഴിലാളികളായ മുര്‍ഷിദാബാദ് റാണി നഗര്‍ സ്വദേശി
പശ്ചിമ ബംഗാള്‍ സ്വദേശി റോഷന്‍ റായ്(19), കുമ്പഡാജെ മവ്വാര്‍ സ്വദേശി വി സുന്ദരന്‍(48) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് സംഭവം. മംഗളൂരു- ചെന്നൈ മെയില്‍ എക്‌സ്പ്രസ് ബേക്കല്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഫ്‌ലാറ്റ്‌ഫോമിന്റെ അവസാനഭാഗത്തു നിന്ന് ഇവര്‍ കല്ലെറിയുകയായിരുന്നു. കല്ലെറിഞ്ഞെങ്കിലും ആര്‍ക്കും പരിക്ക് സംഭവിച്ചിട്ടില്ല. മദ്യപിച്ചാണ് ഇരുവരും ആക്രമണം നടത്തിയത്. ഇരുവരെയും ബേക്കല്‍ പോലീസ് എത്തി പിടികൂടി. പ്രതികളെ റിമാന്റ് ചെയ്തു.

error: Content is protected !!