കാഞ്ഞങ്ങാട്: ചൂതാട്ടം തടയാന്‍ എത്തിയ പോലീസിന് നേരെ അക്രമം നടത്തിയ മൂന്ന് പേര് അറസ്റ്റില്‍. രാവണീശ്വരം പാണംതോട് സ്വദേശികളായ സുധീരന് (38), സുകേഷ് (35), സന്ദീപ് (38) എന്നിവരെയാണ് ഹോസ്ദുര്‍ഗ് എസ് ഐ അഖില്‍ അറസ്റ്റ് രേഖപ്പെടുത്തി ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത് .
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒരു മണിയോടെ രാ വണീശ്വരത്തിനടുത്ത് തണ്ണോട്ടാണ് സംഭവം. ഉത്സവ സ്ഥലത്ത് കുലുക്കിക്കുത്ത് എന്ന ചൂതാട്ടം നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കണ്ട്രോള് റൂമിലെ കെഎല്‍ 01 ബിഡബ്ല്യു 6219 നമ്പര്‍ വാഹനത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടതോടെ ചൂതാട്ടക്കാര്‍ ചിതറിയോടി. പിന്നീട് ചൂതാട്ടക്കാര്‍ തിരിച്ചെത്തി പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ന്നിരുന്നു. സ്ഥലത്ത് നിന്നു രണ്ടു ഫോണുകള്‍ പോലീസിന് ലഭിച്ചിരുന്നു. ഫോണിലെ നമ്പര്‍ പരിശോധിച്ചതിലൂടെ ചൂതാട്ടം നടത്താനെത്തിയവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. അന്യായമായി സംഘം ചേര്‍ന്ന് ഔദ്യാഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും മാരകായുധമായ കല്ല് കൊണ്ട് എറിഞ്ഞ് സര്‍ക്കാര്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവി ച്ചതില്‍ 15,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മറ്റുമാണ് കേസ്.
