നീലേശ്വരം ചിന്മയ മിഷന്‍ മുന്‍ പ്രിന്‍സിപ്പള്‍  സ്വര്‍ണം ദേവദാസ്  അന്തരിച്ചു

നീലേശ്വരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പരേതരായ സി കെ രാഘവന്‍ നമ്പ്യാരുടെയും കെ കെ കല്യാണിക്കുട്ടിയുടെയും  മകള്‍ സ്വര്‍ണം ദേവദാസ് (83) അന്തരിച്ചു. നീലേശ്വരം ചിന്മയ മിഷന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ 16 വര്‍ഷത്തോളം പ്രിന്‍സിപ്പളായി ജോലി ചെയ്തിട്ടുണ്ട്. ശേഷം പാലക്കാട് ചിന്മയ കോളേജില്‍ 15വര്‍ഷം പ്രവര്‍ത്തിച്ചു. ജില്ലാ വനിതാ ഫുട്‌ബോള്‍ അസോസിയേഷന്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. ഭര്‍ത്താവ് പരേതനായ പി ദേവദാസ് . മക്കള്‍ :രാജേഷ് ദേവദാസ്, പരേതനായ ആനന്ദ് ദേവദാസ് . മരുമക്കള്‍ :ബിന്ദു, ദീപ. സഹോദരങ്ങള്‍ : ഡോ. രാജ്മോഹന്‍ നമ്പ്യാര്‍ (സിങ്കപ്പൂര്‍), കെ കെ വിജയകുമാര്‍ (ചെന്നൈ), കെ കെ ജഗന്നിവാസന്‍ (കൊച്ചി).ബുധനാഴ്ച പാലക്കാട് പുത്തൂരിലുള്ള വസതിയില്‍ ഉച്ചയ്ക്ക് 1മണി മുതല്‍ പൊതുദര്‍ശനം ചന്ദ്രനഗര്‍ വൈദ്യുതിസ്മശാനത്തില്‍.

error: Content is protected !!