കാഞ്ഞങ്ങാട് : നഗരസഭയുടെ അലാമിപ്പള്ളി ബസ്സ്റ്റാന്റില്‍ കുടുംബശ്രീക്ക് വേണ്ടി നിര്‍മ്മിച്ച പച്ചക്കറി സ്റ്റാള്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നഗരസഭ കൗണ്‍സിലര്‍മാര്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ബസ്സ്റ്റാന്റിന്റെ കാവടത്തില്‍ തന്നെ സ്റ്റാള്‍ നിര്‍മ്മിച്ചതിലൂടെ നഗരസഭയുടെ ബുദ്ധി ശൂന്യതയാണ് വെളിവാക്കുന്നത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ബസ് സ്റ്റാന്റ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജാക്കാന്‍ നഗരസഭയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കട മുറികള്‍ ലേലം കൊണ്ടവരൊക്കെ പണം തിരിച്ചു ചോദിക്കുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു ഇത് ഭരണത്തിന്റെ പരാജയമാണ് വ്യക്തമാക്കുന്നത്.
ഫെബ്രുവരി 3ന് ചേര്‍ന്ന കൌണ്‍സില്‍ യോഗത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പരസ്പരം ബഹളം ഉണ്ടായി, ഹരിത കര്‍മ്മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ളീന്‍ കേരള കമ്പനിക്ക് കൊടുക്കുന്നതോടൊപ്പം മറ്റൊരു സ്വകാര്യ കമ്പനിക്ക് കൂടി കൊടുക്കാനുള്ള തീരുമാനം പ്രതിഷേധ ത്തിനിടയാക്കുകയും ഈ അജണ്ടയുടെ മേല്‍ വിയോജനം നല്കാനും തീരുമാനിച്ചു.
ധര്‍ണ്ണ യു ഡി എഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം കെ റഷീദ് ഉത്ഘാടനം ചെയ്തു, കെ കെ ജാഫര്‍ അദ്യക്ഷത വഹിച്ചു, കെ കെ ബാബു സ്വാഗതം പറഞ്ഞു. എം കുഞ്ഞി കൃഷ്ണന്‍, എന്‍ എ ഉമ്മര്‍, നാരായണന്‍, ടി അബ്ദുല്‍ അസീസ്, ഇസ്ലാം കരീം, അഷ്റഫ് ഭാവനഗര്‍, സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹിമാന്‍, ടി. മുഹമ്മദ് കുഞ്ഞി, വി വി ശോഭ, ടി കെ സുമയ്യ, സി എച് സുബൈദ, ഹസീന റസാക്ക്, ആയിഷ അഷ്റഫ്, റസിയ ഗഫൂര്‍, അനീസ ഹംസ, അസ്മ മങ്കൂല്‍ തുടങ്ങിയവര്‍സംസാരിച്ചു
