കാസര്‍കോട്: അധാമ്മികത വളര്‍ന്നു വരുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ധര്‍മ്മ ബോധമുള്ള തലമുറ വളര്‍ന്നു വരേണ്ടത് കാല ഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പറഞ്ഞു. സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ് എം എ ) ജില്ലാ കമ്മിറ്റി ഫെബ്രുവരി 20 വരെ കണ് കുളിരേകുന്ന മക്കള്‍ എന്ന ശീര്‍ഷകത്തില്‍ ആചരിക്കുന്ന ക്യാമ്പയിന് ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളങ്കോട് ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ എസ് എം എ മുള്ളേരിയ സോണ്‍ സെക്രട്ടറി മുഹമ്മദ് ബെദിരടി അദ്ധ്യക്ഷത വഹിച്ചു അബ്ദുറസാഖ് സഖാഫി പള്ളങ്കോട് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സുലൈമാന്‍ സഅദി കൊട്യാടി ക്ലാസ്സിന് നേതൃത്വം നല്കി. ജില്ലാ വൈ.പ്രസിഡണ്ട് അലി പൂച്ചക്കാട്, സി എം.എ ചേരൂര്‍ അബ്ദുറഹ്മാന് സഖാഫി,പി എസ് അബ്ദുല്ലക്കുഞ്ഞി ഹാജി, അബ്ദുസ്സലാം ഹാജി, അബ്ദുറഹ്മാന് സഅദി, അലി സഖാഫി, ശറഫുദ്ധീന്‍ സഖാഫി, ഇബ്രാഹീം ന ഈമി,അബ്ദുല്ല നെയ്പാറ തുടങ്ങിയവര്‍പ്രസംഗിച്ചു.
ധര്‍മ്മ ബോധമുള്ള തലമുറ കാലഘട്ടത്തിന്റെ അനിവാര്യത : പള്ളങ്കോട്
