അഞ്ചാമത് കൃപേഷ് -ശരത് ലാല്‍ മെമ്മോറിയല്‍ ട്രോഫി അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 11 ന്; സംഘാടക സമിതി രൂപീകരിച്ചു

പെരിയ :കല്ല്യോട്ട് രാജീവ്ജി ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബ് 2025ഏപ്രില്‍ 11ന് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബോള്‍ വോളി നൈറ്റ് ’25 സംഘാടക സമിതി രൂപികരിച്ചു. രാജീവ്ജി കല്ല്യോട്ട് പ്രത്യേകം സജ്ജമാക്കിയ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ ഫോഴ്സ് അടക്കമുള്ള ദേശീയ താരങ്ങള്‍ അണിനിരക്കുന്നു.
യോഗത്തില്‍ ക്ലബ്ബ് പ്രസിഡന്റ് ദീപു കല്ല്യോട്ട് അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. എം കെ ബാബുരാജ്, കുഞ്ഞാമു,മണി എം, സുനില്‍, അജി കല്ല്യോട്ട്, രാജേഷ് പറന്തിരാവില്‍,അനൂപ് എം കെ , രാജന്‍,ഗിരീഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വിജിത്ത് സ്വാഗതവും സുഭാഷ് നന്ദിയും പറഞ്ഞു. ചെയര്‍മാന്‍ : ബി പി പ്രദീപ് കുമാര്‍,
ജനറല്‍ കണ്‍വീനര്‍ : വിജിത്ത് കല്ല്യോട്ട് , ട്രഷറര്‍ : കുഞ്ഞാമു കല്ല്യോട്ട് . രക്ഷാധികാരികള്‍ : എ ഗോവിന്ദന്‍ നായര്‍, അഡ്വ.എംകെബാബുരാജ്

error: Content is protected !!