കാഞ്ഞങാട്: മകളെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതിയായ പിതാവിനെയും കേസന്വേഷണത്തിനിടയില്‍ പ്രതിയായ മാതാവിനെയും കോടതി വെറുതെ വിട്ടു. നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത് . മകളെ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന മകളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. കേസന്വേഷണത്തിനിടയില്‍ ആശുപത്രിയില്‍ നിന്നും സംസ്ക്കരി ക്കാന്‍ ഏല്പിച്ച ഗര്ഭപിണ്ഡം പോലീസ് പിടിച്ചെടുത്ത് ഡി.എന്‍.എ പരിശോധനക്കയച്ചതില്‍ ഗര്ഭപിണ്ഡത്തിന്റെ പിതാവ് പ്രതി തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പ്രതിയും പീഡനം സംബന്ധിച്ച് കുറ്റ സമ്മതമൊഴിയും നല്‍കിയിരുന്നു. രഹസ്യം മൂടി വെച്ചതിന് കുട്ടിയുടെ മാതാവിനെയും പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ മതിയായ തെളിവ് ഹാജരാക്കാന്‍ പോലീസിനായിട്ടില്ലെന്നതിനാലാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി സുരേഷ് കുമാര്‍ പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി ചീഫ് ലീഗല്‍ എയ്ഡ് കൗണ്‍സില്‍ സാജന് കെഎ ഹാജരായി.
മകളെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെയും കൂട്ടുനിന്ന മാതാവിനെയും വെറുതെവിട്ടു
