കിഴക്കുംകര പുള്ളി കരിങ്കാളി അമ്മ ദേവസ്ഥാനം കളിയാട്ട ഉത്സവം സമാപിച്ചു; അഞ്ചുദിവസത്തെ ഉത്സവ ചടങ്ങിലും അന്നദാനത്തിലും പതിനായിരങ്ങള്‍ പങ്കെടുത്തു

കാഞ്ഞങ്ങാട്:-കിഴക്കുംകര,നോര്‍ത്ത്കോ ട്ടച്ചേരി, ഇട്ടമ്മല്‍, അതിയാമ്പൂര്‍, നെല്ലിക്കാട്ട്, മാവുങ്കാല്‍, അത്തിക്കോത്ത്തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഉത്തര മലബാറിലെ പ്രധാന ദേവസ്ഥാനങ്ങളില്‍ ഒന്നായ കിഴക്കും കര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനത്ത് അഞ്ചുദിവസങ്ങളിലായി നടന്ന കളിയാട്ട ഉത്സവം സമാപിച്ചു. ഉത്സവ ചടങ്ങുകളിലും അന്നദാനത്തിലും നാടിന്റെ നാനാഭാഗങ്ങളിലുള്ള 10000 കണക്കിനാളുകള്‍ പങ്കെടുത്തു.

പുള്ളിക്കരിങ്കാളിഅമ്മയുടെ ആയിരത്തിരി ഉത്സവം പുല്ലുരാളിയുടെ മടങ്ങിയാട്ടം,കാളപ്പുലിയാന്‍ തെയ്യത്തിന്റെ ചരിത്രപ്രസിദ്ധമായ അമ്പെയ്യില്‍, പുല്ലൂര്‍ണ്ണന്‍ തെയ്യത്തിന്റെ പുലിപ്പുറത്തുള്ള നിര്‍ത്തനം, പുലിക്കണ്ടന്‍ തെയ്യത്തിന്റെ കരിക്ക് പൊളിക്കാന്‍ പോകല്‍,വെളിച്ചപ്പാടന്‍ തെയ്യം, പുലിച്ചോന്‍ തെയ്യം, കരിന്തിരിക്കണ്ണന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യങ്ങളുടെ അവതാര നടത്തണം, ദേവസ്ഥാനം ആചാരസ്ഥാനികരുടെ നര്‍ത്തനവും, എഴുന്നള്ളത്തും കാഴ്ച, കാണിക്ക സമര്‍പ്പണങ്ങള്‍, ഉപദേവ സ്ഥാനമായ ഭണ്ഡര വീട്ടിലേക്ക് പോകല്‍,നിരവധി ആളുകള്‍ പങ്കെടുക്കുന്ന തേങ്ങയേറ് തുടങ്ങിയ ഉത്സവ ചടങ്ങുകളും,ക്ഷേത്രം മാതൃ സമിതി, അതിയാമ്പൂര്‍, ഇട്ടമ്മല്‍ പ്രാദേശിക കമ്മിറ്റി, കിഴക്കുംകര, നോര്‍ത്ത് കോട്ടച്ചേരികാഴ്ച കമ്മിറ്റികളുടെ കലാസാംസ്‌കാരിക പരിപാടികള്‍, ഉത്സവത്തിന്റെ എല്ലാ ദിവസങ്ങളിലും,10000 പങ്കെടുത്ത അന്നപ്രസാദവി തരണംതുടങ്ങിവ ദിവസത്തെ കളിയാട്ടത്തില്‍ നടന്നു. സമാപന ദിവസത്തില്‍ പുല്ലൂരാളി, പുല്ലര്‍ണ്ണന്‍, വിഷ്ണുമൂര്‍ത്തി എന്നി തെയ്യങ്ങള്‍ അരങ്ങിലെത്തി. തെയ്യങ്ങളുടെ മുഖാമുഖം കാണാ ല്‍, ഭണ്ടാര വീട്ടിലേക്ക് പോകല്‍,എഴുന്നള്ളത്ത്, തേങ്ങയേറ്. അന്നദാനം പുല്ലര്‍ണ്ണന്‍ തെയ്യത്തിന്റെ തിരുമുടി എടുത്ത് കാളി മുടത്തിലേറ്റല്‍എന്നീ ചടങ്ങുകളും നടന്നു . വിഷ്ണുമൂര്‍ത്തിയുടെ തിരുമുടി എടുക്കലോട കളിയാട്ടം സമാപിച്ചു.

error: Content is protected !!