സനാതന ധര്‍മ്മത്തിലധിഷ്ടിതമായ വിദ്യാഭ്യാസം ഈ കാലഘട്ടത്തിന്റെ ആവശ്യം: കെ ദാമോദരന്‍ ആര്‍ക്കിടെക്

കോട്ടപ്പാറ:ഏതു കര്‍മ്മവും പൂര്‍ണ്ണ സമര്‍പ്പണത്തോടെ ചെയ്താല്‍ ഈശ്വര പ്രാപ്തി നേടുമെന്ന് രാഷ്ട്രീയ സ്വയംസേവ സംഘം ജില്ലാ സംഘചാലക് കെ. ദാമോദരന്‍ ആര്‍ക്കിടെക്. വാഴക്കോട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തി ന്റെ കീഴിലുള്ള ശ്രീപത്മം സനാതന ധര്‍മ്മ പാഠശാല വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതനധര്‍മ്മം പുണ്യമാണ്.
സനാതന ധര്‍മ്മത്തിലധിഷ്ടിതമായ വിദ്യാഭ്യാസം ഈ കാലഘട്ടത്തിന്റെ ആവശ്യം. മുന്‍കാലങ്ങളില്‍ ഇതുപഠിക്കുവാന്‍ അവസരം ഉണ്ടായിരുന്നില്ല. ആത്മീയതയക്കും ദേശീയതക്കും പ്രാധാന്യമില്ലാത്ത വിദ്യാഭ്യാസം ആത്മവിശ്വാസമില്ലായ്മക്കും അപകര്‍ഷതാബോധത്തിനും കാരണമായി. അദ്ദേഹം പറഞ്ഞു.

സി കേരളം റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സ്വര്‍ണ്ണ കെ എസ് മുഖ്യാതിഥിയായി..ക്ഷേത്രം പ്രസിഡന്റ് പി വി .കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ എ . വേലായുധന്‍, സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം യുഎഇ കൂട്ടായ്മ പ്രസിഡന്റ് അഭയന്‍ ശിവജി നഗര്‍,ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ടി.രമേശന്‍ തൈവളപ്പ്, കളിയാട്ട കമ്മിറ്റി പ്രസിഡന്റ് വി ഗോവിന്ദന്‍ മടിക്കൈ,
പാഠശാല പ്രതിനിധി സില്‍ജ പ്രദീപ് എന്നിവര്‍ സംസാരിച്ചു. പാഠശാല പ്രമുഖ് വിഷ്ണു നമ്പൂതിരി സ്വാഗതവും സെകട്ടറി
സുകുമാരന്‍ഏലത്തുങ്കല്‍ നന്ദിയും പറഞ്ഞു.

error: Content is protected !!