ചാലിങ്കാല്‍ പ്രിയദര്‍ശിനി കലാ കായിക വേദിക്ക് പുതിയ ഭാരവാഹികള്‍

പെരിയ :ചാലിങ്കാല്‍ പ്രിയദര്‍ശിനി കലാ കായിക വേദി വാര്‍ഷിക പൊതുയോഗം നടന്നു. കെ. ഗോപിമാസ്റ്റര്‍ ഉദ്ഘാടനംചെയ്തു.
എം. ഗോപാലന്‍ അധ്യക്ഷനായി. വി മനോജ്കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പത്മനാഭന്‍ ചാലിങ്കാല്‍, പി നാരായണന്‍, സി മനോജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഭാരവാഹികളായി പ്രസിഡണ്ട് ടി.വി ശിവപ്രസാദ്, വൈസ്പ്രസിഡന്റുമാര്‍:ഇജാസ്. ബി, നിഷ സൂരജ്, സെക്രട്ടറി ഗോകുല്‍ ആര്‍, ജോ.സെക്രട്ടറി. സയന കെ വി, അജയ് സി, ട്രഷറര്‍ രാജേഷ് പുല്ലൂര്‍, രക്ഷാധികാരിയായി സി കെ അരവിന്ദനെയും സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ അഭിജിത്ത്, ആര്‍ട്‌സ് ചെയര്‍പേഴ്സണായി കാവ്യ ബി എല്‍ എന്നിവരെയുംതെരഞ്ഞെടുത്തു.

error: Content is protected !!