ചെറുവത്തൂര്‍ : കേരളത്തെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.ചെറുവത്തൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന് ശേഷം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ കെ എസ് ടി എ സംസ്ഥാന കമ്മറ്റിയംഗം എം.ഇ ചന്ദ്രാംഗദന്‍ ഉദ്ഘാടനം ചെയ്തു. കേരള എന്‍. ജി.ഒ യൂണിയന് ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി. മഹേഷ്കുമാര്‍, കെ എന്‍ ടി ഇ ഒ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജീവന് ഉദിനൂര്‍ എന്നിവര്‍സംസാരിച്ചു.
കേരളത്തെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെതിരെ എഫ് എസ് ഇ ടി ഒ ചെറുവത്തൂരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
