ചൂതാട്ടം തടയാന്‍ എത്തിയ ഹോസ്ദുര്‍ഗ് പോലീസിന് നേരെ അക്രമം; ജീപ്പിന്റെ ഗ്ലാസ് തകര്‍ത്തു

കാഞ്ഞങ്ങാട്: ചൂതാട്ടം തടയാന്‍ എത്തിയ പോലീസിന് നേരെ അക്രമം. കല്ലേറില്‍ പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. അക്രമ സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ രാവണീശ്വരത്തിനടുത്ത് തണ്ണോട്ടാണ് സംഭവം. ഉത്സവസ്ഥലത്ത് കുലുക്കിക്കുത്ത് എന്ന ചൂതാട്ടം നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കണ്‍ട്രോള്‍ റൂമിലെ
കെ എല്‍ 01ബി ഡബ്ല്യു 6219 നമ്പര്‍ വാഹനത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടതോടെ ചൂതാട്ടക്കാര്‍ ചിതറിയോടി. പിന്നീട് ചൂതാട്ടക്കാര്‍ തിരിച്ചെത്തി പോലീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്നു പറയുന്നു. വിവരമറിഞ്ഞു കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സ്ഥലത്ത് നിന്നു രണ്ടു ഫോണുകള്‍ പോലീസിന് ലഭിച്ചതായി സൂചന.

ഫോണിലെ നമ്പര്‍ പരിശോധിക്കുന്നതിലൂടെ ചൂതാട്ടം നടത്താനെത്തിയവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 5 പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അന്യായമായി സംഘം ചേര്‍ന്ന് ഔദ്യാഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും മാരകായുധമായ കല്ല് കൊണ്ട് എറിഞ്ഞ് സര്‍ക്കാര്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ 15,000രൂപയുടെ നഷ്ടം സംഭവിച്ചു എന്നും മറ്റുമാണ്കേസ്.

error: Content is protected !!