വാഴക്കോട് തുമ്പയില്‍ ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടത്തിന് ഇന്ന് തുടക്കം; കലവറ ഘോഷയാത്ര നടന്നു

കോട്ടപ്പാറ : വാഴക്കോട് തു മ്പയില്‍ ചാമുണ്ഡേശ്വരി ദേവ സ്ഥാനം കളിയാട്ടത്തിന് മുന്നോടിയായി കലവറ ഘോഷയാത്ര നടന്നു. വാഴക്കോട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര മാതൃസമിതിയുടെ പ്രാദേശിക സമിതിയായ ഗംഗ, യമുന, നര്‍മ്മദ, സിന്ധു എന്നിവയുടെ നേതൃത്വത്തിലാണ് കലവ നിറക്കല്‍ ചടങ്ങ് നടന്നത്. വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം യുഎഇ കൂട്ടായ്മ
കളിയാട്ടത്തിന്റെ അന്നദാന ഫണ്ടിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കി. സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം യു എ ഇ കൂട്ടായ്മ പ്രസിഡന്റ് അഭയന്‍ ശിവജി നഗര്‍, സെക്രട്ടറി ടി. വിജയന്‍ പാലത്തിങ്കാല്‍,  ട്രഷറര്‍ പുരുഷോത്തമന്‍ കക്കട്ടില്‍ എന്നിവര്‍ ചേര്‍ന്ന്
ആഘോഷ കമ്മിറ്റി പ്രസിഡന്റ് ഗോവിന്ദന്‍ മടിക്കൈക്ക് തുക കൈമാറി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.വി.കുഞ്ഞികണ്ണന്‍, ട്രഷറര്‍ ബി രാഘവന്‍, വാര്‍ഡ് മെമ്പര്‍ എ വേലായുധന്‍,  ആഘോഷ കമ്മറ്റി സെക്രട്ടറി ബിജു തുമ്പയില്‍, ട്രഷറര്‍ രാജു കുളിക്കാട്, മാതൃസമിതി പ്രസിഡന്റ് ഉഷാകുമാരന്‍, ഗ്രാമകേളി വാഴക്കോട് യുഎഇ കൂട്ടായ്മ സെക്രട്ടറി കെ വി ബിനു പാലത്തിങ്കാല്‍,മധു കക്കട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്ന് രാത്രി 7ന് വാഴക്കോട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നു ദീപവും തിരിയും എഴുന്നള്ളത്ത്, 8ന്ശ്രീപത്മം സനാതന ധര്‍മ്മ പാഠശാലവാര്‍ഷികവും വിദ്യാര്‍ഥികളുടെ കലാവിരുന്ന് . രാഷ്ട്രീയ സ്വയംസേവ സംഘം ജില്ലാ സംഘചാലക് കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്യും.  ചലച്ചിത്ര പിന്നണി ഗായിക കെഎസ് സ്വര്‍ണ്ണ മുഖ്യാതിഥി ആകും. ക്ഷേത്രം പ്രസിഡന്റ് പി വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിക്കും. 10 ന് ചാമുണ്ഡിയമ്മയുടെ കുളിച്ചുതോറ്റം, 11ന് വിഷ്ണുമൂര്‍ത്തി യുടെ കുളിച്ചുതോറ്റം. 4ന് രാവിലെ 10ന് വിഷ്ണുമൂര്‍ത്തി, 2.30ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, 9 ന് കുളിച്ചുതോറ്റം, രാത്രി 11 ന് പാട്ടും പറച്ചിലും. 5 ന് 10 ന് വി ഷ്ണുമൂര്‍ത്തി, 2.30 ന് ചാമുണ്ഡിയമ്മ, തുടര്‍ന്നു ഗുളികന്‍ തെയ്യം, രാത്രി 11 ന് കൈകൊട്ടിക്കളി, 6 ന് പുലര്‍ച്ചെ 4 ന് വിഷ്ണുമൂര്‍ത്തി യുടെ പുറപ്പാട്, 2.30 ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, തുടര്‍ന്ന് ഗുളികന്‍ തെയ്യം. ഉല്‍സവ ദിവസങ്ങളില്‍ ഉച്ചയ്ക്ക് അന്നപ്രസാദ വിതരണം.

error: Content is protected !!