കാഞ്ഞങ്ങാട് : ഫെബ്രുവരി 13, 14, 15 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്
(എ.കെ എസ്.ടി.യു) 28-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വ്വീസ് ടീമുകളേയും, സംഘടനകളേയും പങ്കെടുപ്പിച്ചു കൊണ്ട് കാസര്‍ഗോഡ് ജില്ലാതല ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് കാഞ്ഞങ്ങാട് കൊവ്വല്‍പള്ളി ടര്‍ഫില്‍ കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് പി അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ കെ പത്മനാഭന് അധ്യക്ഷത വഹിച്ചു. വിനയന് കല്ലത്ത്, എം ടി രാജീവന്, സുനില്‍കുമാര്‍ കരിച്ചേരി, രാജേഷ് ഓള്നടിയന്, എ സജയന്, ടി എ അജയകുമാര്‍, കെ വിനോദ്കുമാര്‍, ഒ പ്രതീഷ്, എം വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മത്സരത്തില്‍ എ.കെ എസ്.ടി.യു, എക്സൈസ്, ആരോഗ്യം , കോടതി, സര്‍വേ ,കെ.എസ്.ഇ.ബി, പൊതുമരാമത്ത്, വിദ്യാഭ്യാസം , റവന്യൂ, ജല അതോറിറ്റി, കേന്ദ്ര സര്‍വ്വകലാശാല എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഫൈനല്‍ മത്സരത്തില്‍ വിജയികളായ പൊതുവിദ്യാഭ്യാസ വകുപ്പ് ടീമിന് കേരളത്തിലെ അധ്യാപക സംഘടനയുടെ അമരക്കാരനായിരുന്ന
ഡി എസ് ടി യു മുന്‍ സംസ്ഥാന പ്രസിഡണ്ട് ഇ കെ മാസ്റ്ററുടെ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയ ട്രോഫിയും കാഷ് അവാര്‍ഡും
എ.ഐ വൈ എഫ് കാസര്‍കോട് ജില്ല സെക്രട്ടറി എം. ശ്രീജിത്ത് സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ എക്സൈസ് വകുപ്പ് ടീമിന് സ്വാതന്ത്ര്യ സമര സേനാനിയും, കര്‍ഷ കമ്മ്യൂണിസ്റ്റ് നേതാവുമായ മടിക്കൈ കുഞ്ഞിക്കണ്ണന്റെ പേരില്‍ കുടുംബം ഏര്‍പ്പെടുത്തിയ ട്രോഫിയും കാഷ് അവാര്‍ഡും എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് എം ടി രാജീവന് സമ്മാനിച്ചു. മികച്ച ഫോര്‍വേര്‍ഡ്, ഡിഫന്‍ഡര്‍, ഗോള്‍കീപ്പര്‍ എന്നിവര്‍ക്കും പ്രത്യേക സമ്മാനങ്ങള്നല്കി.
