മെട്രോ കപ്പ്: പരയങ്ങാനത്തെ പരാജയപ്പെടുത്തി പൂച്ചക്കാട് സെമിയില്‍

ബഷീര്‍ ചിത്താരി

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റെ നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ യങ്ങ് ഹീറോസിസ് പൂച്ചക്കാട് (യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്ത് ) സ്‌പോട്ടിങ് പരയങ്ങാനത്തെ (റോയല്‍ ട്രാവെല്‍സ് കോഴിക്കോട് ) പരാജയപ്പെടുത്തി സെമിയില്‍ കടന്നു കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ പൂച്ചക്കാടിനെ വിറപ്പിച്ചു കൊണ്ട് യായ ടൂര്‍ പരയങ്ങാനത്തിന് വേണ്ടി വല കിലുക്കി ആദ്യ ഗോള്‍ നേടി. വാശിയേറിയ മത്സരമായിരുന്നു ഇരു ടീമുകളും നടത്തിയത്. ഇരുപത്തിനാലാം മിനിറ്റില്‍ തിങ്ങി നിറഞ്ഞ പൂച്ചക്കാട്ടെ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കി കില്ലെര്‍ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ സമനിലയില്‍ ഇരു ടീമുകളും പൊരുതികളിച്ചു രണ്ടാം പകുതിയില്‍ നാല്പത്തി ആറാം മിനിറ്റില്‍ മിഥുന്‍ നേടിയ വിജയ ഗോളാണ് പൂച്ചക്കാടിനെ സെമി ഫൈനലില്‍ എത്തിച്ചത്. മികച്ചകളിക്കാരന്‍മിഥുന്‍

error: Content is protected !!