കിളിയളം ശ്രീ സുബ്രഹ്‌മണ്യന്‍ കോവില്‍ പുനഃപ്രതിഷ്ഠ ഇന്നുമുതല്‍

നീലേശ്വരം : കിളിയളം ശ്രീ സുബ്രഹ്‌മണ്യന്‍ കോവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പുനഃപ്രതിഷ്ഠയ്ക്ക് ഒരുങ്ങി. ഇന്നുമുതല്‍ 7 വരെ വിപുലങ്ങളായ പരിപാടികളോടെയാണ് പുനപ്രതിഷ്ഠ മഹോത്സവം നടക്കുന്നത്. രാവിലെ 10 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര, വൈകിട്ട് 4 ന് തന്ത്രിശ്വരനെ സ്വീകരിക്കല്‍. 7 ന് സുവനീര്‍ പ്രകാശനം 7.30ന് ആധ്യാത്മിക പ്രഭാഷണം. ഫെബ്രുവരി 3 ന് വൈകിട്ട് 7 ന് ഭജന, രാത്രി 9 ന് മെഗാ തിരുവാതിര. 4 ന് വൈകിട്ട് 4 ന് സാംസ്‌കാരിക സമ്മേളനം , 7 ന് തായമ്പക, രാത്രി 8 ന് നാടകം. 5 ന് വൈകിട്ട് 6.30ന് ഇരട്ടത്തായമ്പക, 8.30 ഗാനമേള , 6 ന് രാവിലെ മുതല്‍ വിവിധ താന്ത്രിക കര്‍മ്മങ്ങള്‍ , വൈകിട്ട് 6. 30 ന് ഭജന, 7 ന് രാവിലെ മുതല്‍ വിവിധങ്ങളായ പൂജാകര്‍മ്മങ്ങള്‍ക്കൊടുവില്‍ 12.57 നും 2.33 നും ഇടയില്‍ ബിംബ പ്രതിഷ്ഠ. തുടര്‍ന്ന് അന്നപ്രസാദവിതരണം.

error: Content is protected !!