കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

ചിറ്റാരിക്കാല്‍: കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍ കാരകണ്ടത്തിന്‍കര ചാക്കോയുടെ മകന്‍ ജോബി ചാക്കോ (43)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ പിതാവിന്റെ സഹോദരിയുടെ രാജഗിരിയിലെ വീട്ടില്‍ വെച്ചാണ് സം ഭവം. കുട്ടിയുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി. വീട്ടില്‍ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ലിന്‍ കഷണങ്ങളടക്കം തൊണ്ടയില്‍ കുടുങ്ങുകയായിരു ന്നുവെന്ന് പറയുന്നു. ഉടന്‍ ചെറുപുഴ ആശുപത്രിയി ലെത്തിച്ചെങ്കിലും മരിച്ചു. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമായ കാരണം അറിയാന്‍ കഴിയുവെന്ന് പോലീസ് അറിയിച്ചു.

error: Content is protected !!