നാഷണല്‍ ഗെയിംസ്: ഹാന്‍ഡ് ബോള്‍ കളി നിയന്ത്രിക്കാന്‍ പാടിച്ചാല്‍ സ്വദേശി

വെള്ളരിക്കുണ്ട് :ഉത്തരഖണ്ഡില്‍ നടക്കുന്ന 38-ാം മത് നാഷണല്‍ ഗെയിംസില്‍ ഹാന്‍ഡ് ബോള്‍ കളി നിയന്ത്രിക്കാന്‍
പാടിച്ചാല്‍ സ്വദേശി കെ. ആര്‍ സനീഷ് തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക ടെക്‌നിക്കല്‍ ഓഫിഷ്യലാണ് കൂടിയാണ് ഇദ്ദേഹം. വി കെ എസ് എച്ച് എസ് എസ് വരക്കാട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപകനാണ്. കേരളത്തിന് വേണ്ടിയും
കണ്ണൂര്‍യൂണിവേഴ്‌സിറ്റി ടീമിലും ഹാന്‍ഡ് ബോള്‍ കളിച്ചിട്ടുണ്ട്.കേരള ടീം ,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ടീമുകളുടെ കോച്ചായായും, കേരള ടീം സെലക്ടര്‍, കേന്ദ്രീയ വിദ്യാലയ നാഷണല്‍ ടീം സെലക്ടര്‍, 2016 മുതല്‍ നാഷണല്‍ ടെക്‌നിക്കല്‍ ഓഫിഷ്യല്‍, ഓള്‍ ഇന്ത്യ പോലീസ് ഗെയിംസ് ഹാന്‍ഡ്ബാള്‍ ടെക്‌നിക്കല്‍ ഓഫിഷ്യല്‍ , ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് സദ്ഗരുപബ്ലിക് സ്‌കൂള്‍ തൃശ്ശൂര്‍ വിമല കോളേജ് എന്നിവ സ്ഥലങ്ങളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായി ജോലിചെയ്തിട്ടുണ്ട്.

error: Content is protected !!