മാണിക്കോത്ത് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ‘കിളിക്കൂട്ടം’ സവാസ ക്യാമ്പ് ആരംഭിച്ചു; അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മാണിക്കോത്ത് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ഗവണ്‍മെന്റ് ഫിഷറീസ് യുപി സ്‌കൂള്‍ ദ്വിദിന സഹവാസ ക്യാമ്പ് ‘കിളിക്കൂട്ടം’ ആരംഭിച്ചു. ഫെബ്രുവരി 1 ,2 തീയതികളിലായി നടക്കുന്ന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ഷക്കീല ബദറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് സ്‌കൂളിന് നല്‍കുന്ന പത്രത്തിന്റെ വിതരണ ഉദ്ഘാടനവും നടന്നു. ബാങ്ക് പ്രസിഡന്റ് എം. രാഘവന്‍ പത്രം കൈമാറി. സഹവാസക്യാമ്പിന് ആവശ്യമായ സാമ്പത്തിക സഹായം കൈമാറല്‍ ഖാലിദ് എം. എന്‍.,
മുഹമ്മദ് കുഞ്ഞി എന്നിവര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക ടി. ഷൈലജ ഏറ്റുവാങ്ങി. ബി.പി സി
ബേക്കല്‍ ബി. ആര്‍.സി കെ.എം.ദിലീപ് കുമാര്‍, എസ്. എം.സി ചെയര്‍മാന്‍ അശോകന്‍ മാണിക്കോത്ത്, കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ. വിശ്വനാഥന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് സന്ധ്യ മാണിക്കോത്ത്, എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക ടി.ശൈലജ സ്വാഗതവും ക്യാമ്പ് ഡയറക്ടര്‍ എം. രമേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് രാഹുല്‍ ഉദിനൂരിന്റെ നേതൃത്വത്തില്‍ കളിയൊരുക്കവും അനു. ഇ, ഹിമ ഇ. വി എന്നിവരുടെ നേതൃത്വത്തില്‍ പാട്ടിന്റെ പാലാഴിയും ഷൈജു ബിരിക്കുളം ഇംഗ്ലീഷ് ക്ലാസും ഷീന. കെ നിര്‍മ്മാണ കളരിയും സുരേഷ് സി.പി. ഗണിത ക്ലാസും രമേഷ് പുതിയറക്കല്‍ മാനത്തെ വിസ്മയങ്ങള്‍ എന്ന വിഷയവും കൈകാര്യം ചെയ്തു. ക്യാമ്പ് ഞായറാഴ്ചസമാപിക്കും.

error: Content is protected !!