കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെ നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി അതിയാമ്പൂര് പ്രാദേശിക കമ്മിറ്റിയുടെ കാണിക്ക സമര്‍പ്പണവും,വിവിധ ആചാര ചടങ്ങുകളും,തെയ്യങ്ങളുടെ കുളിച്ചു തോറ്റം,വെള്ളാട്ടം,കല പരിപാടികള്‍ എന്നിവ നടന്നു.
ഉത്സവത്തിന്റെ രണ്ടാം ദിവസം വൈകുന്നേരം 7മണിക്കാണ് അതിയാമ്പൂര് പ്രാദേശിക കമ്മിറ്റി കാണിക്ക സമര്‍പ്പണം നടത്തിയത്. പ്രാദേശിക കമ്മിറ്റിയുമായി ചേര്ന്ന്മേലാംകോട്അരയാല് ബ്രദേഴ്സ് ക്ലബ്ബ് അന്നദാനത്തിനായി ഒന്നരലക്ഷം രൂപ നല്കി. അതിയാമ്പൂര് താഴത്തുവീട് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ചടങ്ങില്‍ വെച്ച് പ്രാദേശിക കമ്മിറ്റി ചെയര്മാന് വേണുരാജ് കോടോത്ത്തുക ഏറ്റുവാങ്ങി. മുഖ്യസ്ഥാനികന്‍ കെ രാമകൃഷ്ണന്, പ്രസിഡണ്ട് കണ്ണന്‍കുഞ്ഞി, സെക്രട്ടറി കെ ടി സതീശന് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കുടിവെള്ള സംവിധാനം നവീകരിച്ച് നല്‍കുക, വനിതാ കൂട്ടായ്മയുടെ മെഗാ തിരുവാതിരയും ഫ്യൂഷന്‍ മെഗാ ഷോ 2025 എന്ന കലാപരിപാടിയും, നാലാം ദിവസം അന്ന പ്രസാദ വിതരണവും അതിയാമ്പൂര് പ്രാദേശിക കമ്മിറ്റിയുടെ കാണിക്കാം സമര്‍പ്പണത്തിന്റെ ഭാഗമായി നടത്തി. മൂന്നാം ദിവസംഫെബ്രുവരി1 ശനിയാഴ്ച രാത്രി എട്ടുമണിക്ക് കിഴക്കുംകര, നോര്‍ത്ത് കോട്ടച്ചേരി എന്നിവരുടെ കാഴ്ച സമര്‍പ്പണവും, വിവിധ തെയ്യങ്ങള്‍, ആചാര ചടങ്ങുകള്‍,അന്നദാനംഎന്നിവനടക്കും.
