കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കളിയാട്ടം: മേലാങ്കോട്ട് അരയാല്‍ ബ്രദേഴ്‌സ് ക്ലബ്ബ് അന്നദാനത്തിനായി ഒന്നര ലക്ഷം രൂപ നല്‍കി

കാഞ്ഞങ്ങാട്:- ഉത്തര മലബാറിലെ പ്രധാന ദേവസ്ഥാനങ്ങളില്‍ ഒന്നായ കിഴക്കുംകര പുള്ളികരിങ്കാളി അമ്മ ദേവസ്ഥാനത്ത് ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെ നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി അതിയാമ്പൂര്‍ പ്രാദേശിക കമ്മിറ്റിയുടെ ഭാഗമായ മേലാങ്കോട്ട് അരയാല്‍ ബ്രദേഴ്‌സ് ക്ലബ്ബ് അന്നദാനത്തിനായി ഒന്നര ലക്ഷം രൂപ നല്‍കി. വേനല്‍ക്കാലത്ത് വീടുകളില്‍ കുടിവെള്ള വിതരണം, പാവപ്പെട്ട രോഗികള്‍ക്കും, കഷ്ടത അനുഭവിക്കുന്നവര്‍ക്കും ധനസഹായം ഉള്‍പ്പെടെയുള്ള സഹായ പ്രവര്‍ത്തനങ്ങള്‍,രക്തദാനം,പച്ചക്കറി കൃഷി,കായിക മത്സരങ്ങള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന   അതിയാമ്പൂര്‍, കുന്നുമ്മല്‍, കാലിക്കടവ്, നെല്ലിക്കാട്ട്, കിഴക്കുംകര, ഉദയം കുന്ന് തുടങ്ങിയ പ്രദേശത്ത് ആളുകളുടെ കൂട്ടായ്മയില്‍ മേലാം കോട്ട് അരയാല്‍ തറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയാണ് അരയാല്‍ ബ്രദേഴ്‌സ് ക്ലബ്ബ്.ദേവസ്ഥാനത്തെ പ്രധാനപ്രാദേശിക കഴകത്തില്‍ ഒന്നായ അതിയാമ്പൂര് പ്രാദേശിക കമ്മിറ്റിയുടെ അന്നദാനത്തിനും,കലാസാംസ്‌കാരിക പരിപാടികളുടെ നടത്തിപ്പിനായുള്ള ഫണ്ടിലേക്കാണ് ഒന്നര ലക്ഷം രൂപം നല്‍കിയത്.

അതിയാമ്പൂര്‍ താഴത്തെ വീട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ വച്ച് അരയാല്‍ ബ്രദേഴ്‌സ് ക്ലബ്ബിനു മുന്‍ നാടക കലാകാരന്‍ എം കെ ബാലകൃഷ്ണന്‍ അതിയാമ്പൂര്‍ പ്രാദേശിക കമ്മിറ്റി ചെയര്‍മാന്‍ വേണു രാജ് കോടോത്ത് ന് തുക കൈമാറി.ക്ലബ്ബ് പ്രസിഡണ്ട് കെ.വി.മധുസൂദനന്‍,സെക്രട്ടറി കെ.വിനോദ് കുമാര്‍,ട്രഷറര്‍ എം .സതീശന്‍,അംഗങ്ങളായ പവിത്രന്‍ അതിയാമ്പൂര്‍, ടി. ബാബു,കെ ഭവിത്ത്, പ്രഷോപ്അതിയാമ്പൂര്‍, കെ.വി.സുജിത്ത്, രവിമേലാംകോട്, .ഗോപകുമാര്‍,സുനില്‍കുമാര്‍, കെ.സുകേഷ്,തുടങ്ങിയവര്‍പങ്കെടുത്തു.

error: Content is protected !!