പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം : സുവനീര്‍ പ്രകാശനം ചെയ്തു; പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത പ്രകാശനം ചെയ്തു

മടിക്കൈ: പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കളിയാട്ടമഹോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത പ്രകാശനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മടത്താനാട്ട് രാജന്‍ ഏറ്റുവാങ്ങി. ക്ഷേത്രക്കമ്മിറ്റി, ആലോഷ കമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്ര സ്ഥാനിക എന്നിവര്‍ സന്നിഹിതരായി. ഉത്സവത്തിന് വെള്ളിയാഴ്ച തുടക്കമായി. രാവിലെ വിവിധ പ്രാദേശിക സമിതികളുടെ നേതൃത്വത്തില്‍ കലവറ ഘോഷയാത്ര നടന്നു. തുടര്‍ന്ന് അന്നദാനം. രാത്രി പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടം , വിഷ്ണു മൂര്‍ത്തി, ചാമുണ്ഡി തെയ്യങ്ങളുടെ കുളിച്ചു തോറ്റവും അരങ്ങിലെത്തി. ഫെബ്രുവരി ഒന്നിന് ഉച്ചമുതല്‍ പൂമാരുതന്‍, വിഷ്ണു മൂര്‍ത്തി, ചാമുണ്ഡി തെയ്യങ്ങള്‍ അരങ്ങിലെത്തും. 2 ന് പുമാരുതന്‍, വിഷ്ണു മൂര്‍ത്തി , ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട് . തുടര്‍ന്ന്അന്നദാനം

error: Content is protected !!