രാവണീശ്വരം നാരന്തട്ട തറവാട് പ്രതിഷ്ഠാ കലശമഹോല്‍സവം ഫെബ്രുവരി 4 മുതല്‍

കാഞ്ഞങ്ങാട്: രാവണീശ്വരം നാരന്തട്ട തറവാട് സംരക്ഷണ സമിതിപുതുതായി നിര്‍മ്മിച്ച തറവാട്ടില്‍ പ്രതിഷ്ഠാ കലശമഹോല്‍സവം ഫെബ്രുവരി 4,5,6,7 തീയ്യതികളില്‍ അരവത്ത് പത്മനാഭ തന്ത്രിയുടെ മഹനീയ കാര്‍മികത്വത്തില്‍ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിലെ അകത്തും പുറത്തുമായി 400 ഓളം തറവാട്ട് കുടുംബങ്ങളുണ്ട്. ഏകദേശം 35 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ തറവാട് കെട്ടിടം നിര്‍മ്മാണം പണിപൂര്‍ത്തിയാക്കിയത്.ഫെബ്രുവരി 4 ന് വൈകിട്ട് 5 മണിക്ക് പുതിയ തറവാട് ഭവനം കുറ്റിപൂജ നടക്കും.5 ന് രാവിലെ 9 മണിക്ക് കലവറ നിറയ്ക്കല്‍. വൈകിട്ട് 5 ന് ആചാര്യ വരവേല്‍പ്പ് തന്ത്രീശ്വരന്മാരെ ആലിന്‍ കീഴില്‍ നിന്നും തറവാട്ടിലേക്ക് പൂര്‍ണ്ണ കുംഭത്തോടുകൂടി സ്വീകരിക്കും. 6 ന് രാവിലെ 7 മണി മുതല്‍ ഗണപതിഹോമം, ഭഗവതി സേവ, സ്ഥലശുദ്ധി, കുംഭേശ കര്‍ക്കരി പൂജ, ശയ്യാപൂജ, ഭഗവതി സേവ, ഉച്ചപൂജ. വൈകിട്ട് 6 ന് വിവിധ താന്ത്രികകര്‍മ്മങ്ങള്‍. 7 ന് രാവിലെ 7 മണി മുതല്‍ ഗണപതി ഹോമം, കലശപൂജ, പ്രാസാദ പ്രതിഷ്ഠ. തുടര്‍ന്ന് തറവാട് മാതൃസമിതി നേതൃത്യത്തില്‍ ലളിത സഹസ്രനാമം. ഉച്ചയ്ക്ക് 1 മുതല്‍ 2.30 വരെയുള്ള മുഹൂര്‍ത്തത്തില്‍ നാരന്തട്ട ചാമുണ്ഡിയമ്മയുടെ പ്രതിഷ്ഠ.തുടര്‍ന്ന് വിവിധ താന്ത്രിക കര്‍മ്മങ്ങളും അന്നദാനവും നടക്കും.

ഫെബ്രുവരി 11ന് വൈകിട്ട് 7 മണിക്ക് ആദരിക്കല്‍ ചടങ്ങ്. രാത്രി 8 ന് നാരന്തട്ട ചാമുണ്ഡിയമ്മയുടെ തിടങ്ങല്‍. 9 ന് പൊട്ടന്‍ തെയ്യം കുടല്‍.തുടര്‍ന്ന് നാരന്തട്ട മാതൃസമിതിയുടെ നേത്യത്വത്തില്‍ തിരുവാതിര, വിവിധ കലാപരിപാടികള്‍. 12 ന് പുലര്‍ച്ചെ 1 മണിക്ക് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്. പകല്‍ 11 മണിക്ക് നാരന്തട്ട ചാമുണ്ഡിയമ്മയുടെ പുറപ്പാട്.തുടര്‍ന്ന് അന്നദാനം.

പത്രസമ്മേളനത്തില്‍ തറവാട് പ്രസിഡന്റ്‌റ് എന്‍ കുഞ്ഞികേളു നമ്പ്യാര്‍, സെക്രട്ടറി എന്‍ ജയ നാരായണന്‍ നമ്പ്യാര്‍, ട്രഷറര്‍ എന്‍ അശോകന്‍ നമ്പ്യാര്‍ രക്ഷാധികാരി എന്‍ രാഘവന്‍ നമ്പ്യാര്‍ തന്നിത്തോട്, വൈസ് പ്രസിഡന്റ് എന്‍ ബാലചന്ദ്രന്‍ നമ്പ്യാര്‍ നീലാംബരി എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!