കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ (കെ എസ് എച്ച് ജിഒ എ) കരുതല്‍ ധനസഹായ വിതരണവും ജില്ലാ കൗണ്‍സില്‍ സംഗമവും നടന്നു

പള്ളിക്കര: ജില്ലയിലെ വാടക സാധന വിതരണക്കാരുടെ സംഘടനയായ കേരള ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍
(കെ എസ് എച്ച് ജിഒ എ ) കരുതല്‍ ധനസഹായ വിതരണവും ജില്ലാ കൗണ്‍സില്‍ സംഗമവും പള്ളിക്കര ബേക്കല്‍ റെഡ് മൂണ്‍ ബീച്ചില്‍ വച്ച് നടന്നു. ഉദുമ എം.എല്‍.എ സി. എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്ത് ധനസഹായം കൈമാറി. ജില്ലയിലെ പൊയിനാച്ചി മേഖലയിലെ മെമ്പര്‍ കൃഷ്ണന്‍ അരുണിന്റെ കുടുംബാംഗങ്ങള്‍ കരുതല്‍ ധനസഹായ വിതരണം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാലന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍. രാധാകൃഷ്ണന്‍, കരുതല്‍ ചെയര്‍മാന്‍ ഫിറോസ് പടിഞ്ഞാര്‍, കണ്‍വീനര്‍ നാസര്‍ മുനമ്പം, ട്രഷറര്‍ സുരേഷ് വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഷിബു സ്വാഗതവും റിപ്പോര്‍ട്ട് അവതരണവും നടത്തി. ജില്ലാ ട്രഷറര്‍ കെ. ഹംസനന്ദിപറഞ്ഞു.

 

 

error: Content is protected !!