ഉത്തര്‍പ്രദേശ് : 144 വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്നു കൊണ്ടിരിക്കുന്ന മഹാകുംഭ മേളയില്‍ ഗോത്രകലകള്‍ അരങ്ങേറി.കാസര്‍ഗോഡ് ജില്ലയിലെ മൂന്നാം മൈല്‍ മുണ്ടോട്ട് ഊരിലെ മാവിലന് സമുദായത്തിന്റെ മംഗലം കളി, കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ നരിക്കോട്ട്മലയിലെ കുറിച്യ സമുദായത്തിന്റെ കോല്‍ക്കളി, ഇടുക്കി ജില്ലയിലെ മറയൂരിലെ കുമിട്ടാന് കുഴി ഊരിലെ ഹില്‍പ്പുലയ സമുദായത്തിന്റെ മലപ്പുലയാട്ടം, എന്നീ ഗോത്രകലകള്‍ ആണ് കുംഭമേളയില്‍ പ്രദര്‍ശിപ്പിച്ചത്. 1952 മുതല്‍ പൂര്‍ണമായും വനവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഖില ഭാരതീയ വനവാസി കല്യാണാശ്രമം ആണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുവാന്‍ നേതൃത്വം വഹിച്ചത്. രണ്ട് ദിവസങ്ങളിലായി 150 ഓളം ഗോത്രകലകള്‍ ആണ് പ്രദര്‍ശിപ്പിച്ചത്.
ഗോത്രകലകള്‍ കുംഭമേളയുടെ ചരിത്രത്തില്‍ ഇടം നേടി
