നീലേശ്വരം പാലക്കാട്ട് കിഴക്കേ വീട് തറവാട് ശ്രീ ചുഴലീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവം : ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു.

നീലേശ്വരം : 2025 മെയ് 7, 8, 9 തീയതികളില്‍ നടക്കുന്ന നീലേശ്വരം പാലക്കാട്ട് കിഴക്കേ വീട് തറവാട് ശ്രീ ചുഴലീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു. യോഗം നീലേശ്വരം മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയശ്രി ഉദ്ഘാടനം ചെയ്തു.പുരുഷോത്തമന്‍ പുളിക്കാന്‍ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാനായി വിനോദ് കുമാര്‍ അരമനയും ജനറല്‍ കണ്‍വീനറായി രാജന്‍ തെക്കേക്കരയും, ട്രഷറര്‍ ഗോപാലന്‍ കൂട്ടക്കനിയും അടങ്ങുന്ന 501 കമ്മിറ്റിയെ തെരഞ്ഞെടുത്തു. വിനോദ് കുമാര്‍ അരമന, എന്‍ .ഗണപതി എരോല്‍, ചന്ദ്രന്‍ നവോദയ, രജീഷ് കോറോത്ത്, വിശ്വംഭരന്‍ നിടുവോട്ട്പാറ, നാരായണന്‍ പാലക്കാട്ട്, ബാലകൃഷ്ണന്‍ പെരളം, മധു കൂടാനം ,സദാശിവന്‍ അംബാപുരം, അംബിക മേനിക്കോട്ട് എന്നിവര്‍ സംസാരിച്ചു. രാജന്‍ തെക്കേക്കര സ്വാഗതവും ഗംഗാധരന്‍ പാടിക്കാനം നന്ദിയുംപറഞ്ഞു.

error: Content is protected !!