കാഞ്ഞങ്ങാട് : ആതുരശുശ്രൂഷ രംഗത്ത് കാഞ്ഞങ്ങാടിന്റെ മുഖമുദ്രയായി മാറിയ ഐഷാല്‍ മെഡിസിറ്റിയില്‍ അത്യാധുനിക സൗകര്യങ്ങോടു കൂടിയ ഫിസിയോ തെറാപ്പി ആന്‍ഡ് ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്റര്‍ തുറന്നു. ഇന്ത്യന്‍ മുന്‍ ഫുട്ബോള്‍ താരം പത്മശ്രീ ഐ.എന്‍. വിജയന് ഉദ്ഘാടനം ചെയ്തു. പത്മശ്രീ നേടിയ ശേഷമാണ് ആദ്യമായാണ് അദ്ദേഹം ജില്ലയില്‍ എത്തുന്നത്. ഹോം കെയര്‍ പാലിയേറ്റീവ് വെഹിക്കിളിന്റെ ഫ്ലാഗ് ഓഫ് കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാതയും നിര്‍വഹിച്ചു. വീടുകളിലെത്തി ഹോം കെയര്‍ സേവനം നല്കുന്ന പദ്ധതിയാണ്. ചടങ്ങില്‍ ഡോ. മൊയ്തീന് കുഞ്ഞി, മുജീബ് മെട്രോ, ഡോ. നിസാര്‍, ഡോ. ബഷീര്‍,ഡോ. വൈശാഖ്,ഫിസിയോ തെറാപ്പിസ്റ്റ്, റിസ്വാന മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ മുഹമ്മദ് റാഫി, സുരേഷ്, അസിസ്റ്റന്റ് മാനേജര്‍ അമൃത എന്നിവര്‍ സംസാരിച്ചു. കൃഷ്ണപ്രിയ സ്വാഗതവും ഹമീദ് ചേരക്കടത്ത് നന്ദിയും പറഞ്ഞു.
ഐഷാല്‍ മെഡിസിറ്റിയില്‍ ഫിസിയോ തെറാപ്പി ആന്‍ഡ് ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്റര്‍ തുറന്നു
